[dropcap]ന[/dropcap]ല്ല പുസ്തകങ്ങളുടെ വായന എന്നും നല്ലൊരു യാത്രയാണ്. അറിയാത്ത ഇടങ്ങളിലേക്ക് അറിയാത്ത മനുഷ്യരിലേക്ക് അറിയാത്ത കാലദേശങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകും. ഇനി പുസ്തകം ഒരു യാത്രയെക്കുറിച്ചുള്ളത് കൂടിയാണെങ്കിലോ വായനയിൽ താൽപര്യം ഇല്ലാത്തവർക്ക് കൂടി പുസ്തകത്തോടൊപ്പം യാത്ര ചെയ്യാം. നമ്മുടെ ഇന്ത്യാ മഹാരാജ്യത്തുടനീളം പായുന്ന തീവണ്ടിയിലെ ജാലകക്കാഴ്ചകളെ പോലെ വൈവിധ്യമാർന്ന കാഴ്ചകൾ മറ്റെവിടെയുണ്ട് ? വ്യത്യസ്ത ഭൂതലങ്ങൾ, വ്യത്യസ്ത മനുഷ്യർ, വേഷങ്ങൾ, ഭാഷകൾ, സംസ്‌കാരം, ജീവിതം എല്ലാം ഒരു യാത്രയിൽ അനുഭവിക്കാനും ആസ്വദിക്കാനുമായി IRCTC  (ഇന്ത്യൻ റെയിൽവെContinue Reading

മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട് സന്തോഷ് എച്ച്.കെ. സംഗ്രഹം മൊബൈലിന് നാല്പതാണ്ട് തികയുമ്പോൾ മൊബൈൽ സംസ്കാരം നമ്മുടെ സാമൂഹ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സാംസ്കാരികാന്വേഷണമാണ് ഈ പ്രബന്ധം.  സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യക്തിയെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ആധുനിക സമൂഹത്തിൽ അത് ഒരുContinue Reading