നോട്ട് പിന്‍വലിക്കലിന്റെ വീട്ട് – രാഷ്ട്രീയം
[dropcap]ഭാ[/dropcap]ഗവതത്തിന്‍റെ ഏടുകള്‍ക്കിടയിലാണ് അമ്മ ‘ഉറുപ്പിക’ വെയ്ക്കുക, വീട്ടു ചിലവിനുള്ള കാശ് അവിടെനിന്നു പുറപ്പെടും. മുത്തശ്ശി വഴി അമ്മമ്മ വഴി അമ്മക്ക് കിട്ടിയതാണ് ഈ ശീലം. അതില്‍നിന്നും ഒരുഉറുപ്പിക പോലും ഇന്നുവരെ പോയിട്ടില്ല എന്ന് അമ്മ പറയും. ഞങ്ങളുടെ വീട്ടിലെ ‘ആശ്രിത സമ്പദ് വ്യവസ്ഥ’യിലെ ബാങ്കാണ്, അമ്മ എന്നും വായിക്കുന്ന ആ പുസ്തകം. ‘ആശ്രിത സമ്പദ് വ്യവസ്ഥ’ എന്ന് പറഞ്ഞത് വെറുതെയല്ല, ഗള്‍ഫിനെ ആശ്രയിച്ചു ജീവിതം മെച്ചപ്പെടുത്തിയ കേരളീയ ജീവിതത്തെപ്പറ്റിContinue Reading





















