പൂമുഖം EDITORIAL നീ

ഇംഗ്ലീഷ് കവയത്രി കരോൾ ആൻ ഡഫ്‌ഫിയുടെ കവിതയുടെ സ്വതന്ത്ര വിവർത്തനം : നീ

ക്ഷണിക്കാതെ നിന്‍റെ നാമം
എന്‍റെ മനസ്സിൽ വളരെ വൈകുന്നതുവരെ
സ്ഥലം പിടിച്ചു ,
ഉറക്കത്തിലേയ്ക്ക്
ഊളിയിട്ടപ്പോൾ
ഞാൻ നിന്നെത്തന്നെ
സ്വപ്നം കണ്ടുകൊണ്ടേയിരുന്നു ,
ഉണർന്നപ്പോൾ നിന്‍റെ നാമം
എന്‍റെ ചുണ്ടിൽ ,
കണ്ണീർക്കണം പോലെ
സ്നിഗ്ദ്ധവും ലവണരസം കലർന്നതും ;
അതിലെ അക്ഷരങ്ങൾ പ്രകാശപൂരിതം
വശീകരണംപോലെ
മന്ത്രശക്തിപോലെ .അനുരാഗിയാകുന്നത് സ്വർഗ്ഗതുല്യമായ
നരകംപോലെ
പതുങ്ങിയ ശുഷ്കിച്ച ഹൃദയം ഒരു പുലി ,
വേട്ടയാടാൻ തയ്യാറായിരിക്കുന്നു
തീക്കനലിന്‍റെ നക്കൽ
തൊലിയുടെയടിയിൽ .
എന്‍റെ ജീവിതത്തിലേയ്ക്ക്
ജീവിതത്തെക്കാൾ വിപുലമായി നീ
മനോഹരി , കടന്നു വന്നു .

ഞാൻ എന്‍റെ സാധാരണമായ
ദിനങ്ങളിൽ ഒളിച്ചു ;
നിത്യാനുഷ്ഠാനങ്ങളുടെ നീണ്ടപുല്ലിൽ
പ്രച്ഛന്ന വേഷത്തിൽ എന്‍റെ മുറിയിൽ .
നീ എന്‍റെ ദൃഷ്ടിയിൽ വളഞ്ഞും പുളഞ്ഞും
നിൽക്കുന്നു ,
ആരുടേയോ മുഖത്തുനിന്നും
തുറിച്ചുനോക്കുന്നു ,
ഒരു മേഘാകൃതിയിൽ നിന്ന് ,
ഭൂമിയെ പ്രണയിച്ചു കേഴുന്ന ചന്ദ്രൻ
എന്നെ തുറിച്ചുനോക്കുന്നു .

ഞാനെന്‍റെ കിടപ്പറയുടെ വാതിൽ
തുറക്കുമ്പോൾ
തിരശ്ശീല അനങ്ങുന്നു
നീ അവിടെത്തന്നെ
കിടക്കയിൽ
ഒരു ദാനംപോലെ
സ്പർശിക്കാൻ കഴിയുന്ന .
സ്വപ്നംപോലെ

Comments
Print Friendly, PDF & Email

You may also like