റെയ്നർ മരിയ റിൽക്കെ – പാടിക്കൊണ്ടു മരിച്ച കിഴവൻ തിമോഫി
[dropcap]കാ[/dropcap]ലു മുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണ് പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നത്; അതാണ് കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്ന് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തത് അയാളെ ഒരചേതനവസ്തുContinue Reading





















