കവിത (Page 85)

  Regret spreads its tender tentacles It brushes against my skin First in the guise of nostalgia Then it winds itself around my veins And tightens its grip Roads not taken Words unsaid Unanswered letters Distant lands Flying kisses All that could have been I go down on my kneesContinue Reading

തുള വീണു കീറിയ നരച്ച ആകാശം മടുപ്പോടെ ഭൂമിയോടു പറഞ്ഞു “എനിക്കിനി നിന്നെ പുതപ്പിച്ചു സംരക്ഷിക്കാനാവില്ല” വിശറിക്കൈ അനക്കാനാവാതെ കാറ്റ് മാറിനിന്നു “നിന്‍റെ വിയര്‍പ്പാറ്റാന്‍ എന്നെക്കൊണ്ടാവുന്നില്ലല്ലോ” എന്ന പരിതാപവുമായി കത്തുന്ന സൂര്യന്‍ ഉഷ്ണ ജ്വാലകളാല്‍ തൃഷ്ണയെറിഞ്ഞു തപിപ്പിച്ചു കൊണ്ടേയിരുന്നു. പാവം ഭൂമിയാവട്ടെ, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, പ്രതീക്ഷകളെ ഉള്‍ത്താപത്തിന്‍റെ നെരിപ്പോടിലിട്ടു തിളക്കി, സ്വര്‍ണപ്പൂക്കളാക്കി കണിയൊരുക്കി കൊന്നയില്‍ പൂത്തുനിന്നു. വേപുഥയുടെ നിശ്വാസങ്ങള്‍ പക്ഷിപ്പാട്ടാക്കി “വിത്തും കൈക്കോട്ടും ”   മൂളി ഉത്സാഹത്തിന്‍റെ വിത്തെറിഞ്ഞു. ആര്‍ത്തലച്ച്Continue Reading

എണ്‍പതാം വയസ്സില്‍ ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട ഒരമ്മയെ എനിക്കറിയാം. 16 വര്‍ഷത്തിന് ശേഷം ഡിവോഴ്സ് നോട്ടീസ് കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍. കുറ്റങ്ങള്‍ ഇല്ലെന്നല്ല. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത് എന്നറിയാന്‍ കൗതുകം. കൂട്ടുകാരന് വന്ന ഡിവോഴ്സ് നോട്ടീസ് സങ്കടപ്പെടുത്തിയിരുന്നു. മകളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അതിലെ വക്കീലിന്റെ മുന. യുദ്ധം തുടങ്ങേണ്ടത് കല്ല്യാണമണ്ഡപത്തിലല്ല എന്ന് തോന്നുന്നു. യുദ്ധം ഇഷ്ടമുള്ളവര്‍ക്ക് അത് ഹോബിയായവര്‍ക്ക് അത് തുടരാവുന്നതാണ്. ഞാന്‍ കടലില്‍ ഒറ്റയ്ക്ക് കുളിയ്ക്കാന്‍ പോവുന്നു. ലോകത്തിന് ഒരുമ്മ.Continue Reading

അവന്റെ ഭാഷക്ക് തന്റേത് പോലുള്ള ഹെയര്‍പിന്‍ വളവുകളില്ലാത്തത് നിയന്ത്രണാതീതമായ കാര്യമാണെന്ന് സിമന്റും മണലും തഞ്ചത്തില്‍ കൂട്ടിക്കുഴച്ചു അവളുടെ കിടപ്പുമുറിയുടെ ഭിത്തി മിനുക്കുന്നത് കാണുമ്പോഴാണ് പെണ്‍കുട്ടി അറിയുന്നത് തന്നെ! പിന്നെ ഒരു വട്ടം പോലും സംസാരിക്കാതെ പരുക്കന്‍ തേച്ചുപിടിപ്പിച്ച ചുവരില്‍ നിന്നും കണ്ണുകൾ പറിക്കാതെയും ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ചുറ്റിലും ഒരാള്‍ക്ക് ഭിത്തി കെട്ടാനാവുമോ? അവൻ ഒരു അന്യസംസ്ഥാനതൊഴിലാളി വശങ്ങളിൽ നിന്നുള്ള അവളുടെ കാഴ്ച്ചയില്‍ ഒരു ഭിക്ഷുവിന്റെ ഛായ. ഓരോContinue Reading

ഇപ്പോൾ എന്റെ കാഴ്ചകൾ പരിമിതമാണ് വളർച്ചയുടെ ഘട്ടങ്ങൾ എനിക്ക് പരിമിതമായ ഗുഹാവഴികൾ ഒരുക്കി കത്തുന്ന മീനച്ചൂടിലും വിയർക്കാത്ത ശീതമുറികൾ ഏറ്റക്കുറച്ചിൽ ഒട്ടും ഇല്ലാത്ത നിർവികാരത. ചെരിഞ്ഞു വീഴാതെ ഏണിയുടെ മുകളിൽ കയറിപറ്റി. താഴോട്ട് നോക്കാറില്ല അപശകുനകാഴ്ചകൾ കണ്ട് അസ്വസ്ഥ ജ്വരം വന്നാലോ.. നടക്കാൻ മറന്നു പോയിരിക്കുന്നു ഞാൻ വിയർത്തുഷ്ണം താങ്ങാൻ വയ്യ. മുറിയുടെ ഭാവം വെടിഞ്ഞാൽ ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക്‌ അടഞ്ഞ കാർ വാതിലിൽ യാന്ത്രിക ശീതം. മെലിഞ്ഞ വഴികളില്ല, കാറ്റില്ലContinue Reading