സാമൂഹ്യം (Page 8)

നമ്മുടെ നാട് നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ഉണ്ടായ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കടുത്ത നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുവാന്‍ സര്ക്കാര്‍ സംവിധാനങ്ങളും  പൊതുജനങ്ങളും ഏകമനസ്സോടെ പൊരുതുകയാണ് . ജാതിയും മതവും രാഷ്ട്രീയ വേര്‍തിരിവുകളും മാറ്റി വച്ചുകൊണ്ട് അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് . ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ പ്രളയബാധിതര്‍ക്കായി സഹായങ്ങള്‍ എത്തിക്കുന്നു ,സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു . പ്രളയബാധിതര്‍ ഒറ്റയ്ക്കല്ല ഞങ്ങളെവരും കൂടെയുണ്ട് എന്ന സന്ദേശത്തോടെ മനുഷ്യനന്‍മ പരന്നൊഴുകുന്ന പ്രളയാതിജീവനത്തിന്‍റെContinue Reading

പരിഭവങ്ങളല്ല- പരാതികളല്ല-, കേരളത്തിൽ നടന്ന ദുരന്തത്തേയും നടന്നുകൊണ്ടിരിക്കുന്ന രക്ഷ-പുനരധിവാസ പ്രവർത്തനങ്ങളേയും  ദൂരെയിരുന്നു നോക്കിക്കണ്ട ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ മനസ്സിൽ വന്ന ചിന്തകളും ആശങ്കകളും പങ്കുവയ്‌ക്കുന്നു എന്നുമാത്രം കരുതിയാല്‍ മതി .  ഇത് എന്‍റെ മാത്രം നിരീക്ഷണങ്ങൾ ആണ്. 99 ലെ (1924) വെള്ളപ്പൊക്കം എന്ന്  പറഞ്ഞുകേട്ടും , വായിച്ചുമുള്ള അറിവുകൾ മാത്രമേ എന്നെപ്പോലെയുള്ള മലയാളികൾക്ക് ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. ആന്ധ്രപ്രദേശിലും ഒഡിഷയിലും മുംബൈയിലുമൊക്കെ പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെ കുറിച്ച്Continue Reading

മുരളി മീങ്ങോത്ത് :- 1.കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണോ ? 2.ഹരീഷിന്റെ നോവലിന്റെ കാര്യത്തിൽ കേരളീയ സമൂഹം കൊടുത്ത പിന്തുണ ഭീഷണിയെ മറികടക്കാൻ പര്യാപ്തമായില്ലേ ? 3.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എല്ലാ മത നേതാക്കളും ഒപ്പമാണോ? സി.ആര്‍.പരമേശ്വരന്‍:- കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണെന്നല്ല പറയേണ്ടത് ; .മൂന്നുനാല് ദശകങ്ങളായി നാം ഏറെ ദൂരം തിരിച്ചു നടന്നു കഴിഞ്ഞു എന്നാണ് പറയേണ്ടത്.. വൈകുണ്ഠ സ്വാമിയില്‍ നിന്ന്Continue Reading

യാ നബീ സലാം അലൈക്ക… യാ റസൂല്‍ സലാം അലൈക്ക… ഇന്നലെ രാത്രി 10 മണി. ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്, ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍…… പിന്നെയത്, ബുര്‍ദ നഷീദയായി പരിണമിച്ചു … മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍… അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി… വീണ്ടും, ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു: മാണിക്യമലരായ പൂവി…. ഒട്ടകങ്ങള്‍Continue Reading

സ്വകാര്യതാവകാശം-Right to Privacy- മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധി എല്ലാ അര്‍ത്ഥത്തിലും ഉദാര ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. Article 21- right to life and liberty-സ്വകാര്യതയ്ക്കുള്ള പൌരന്‍റെ അവകാശത്തെ ഉള്‍ക്കൊള്ളുന്നു എന്നും അതിന്‍റെ അവിഭാജ്യ ഘടകമാണ് ഇതെന്നും കോടതി വിധിച്ചിരിക്കുന്നു. എം പി ശര്‍മ, ഖരക് സിംഗ് കേസുകളിലെ വിധികളില്‍ സ്വകാര്യത മൌലികാവകാശമല്ല എന്ന മുന്‍ വ്യാഖ്യാനങ്ങള്‍ ഇതോടെ റദ്ദാക്കപ്പെട്ടു. ആധാര്‍ സംബന്ധിച്ച് കോടതി പ്രത്യേകമായൊന്നും പറഞ്ഞിട്ടില്ലെങ്കിലും ആധാര്‍ പോലുള്ളContinue Reading