കവിത (Page 62)

  ഇന്ദ്രജാലക്കാരൻ ശൂന്യമായ തൊപ്പിയിൽനിന്നു പ്രണയത്തെയെടുത്തു നിങ്ങൾക്കു നീട്ടുകയും എന്താശ്ചര്യം എന്തു ചേർച്ച എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു . എന്റെ പ്രണയം എന്റെ മാത്രം പ്രണയമെന്നു നിങ്ങൾ ചേർത്തുപിടിക്കെ അതു വീണ്ടും വീണ്ടും നിങ്ങളുടേതാവുന്നു. മാന്ത്രികതയിലെപ്പോഴും ജീവിതമുണ്ടാവും ചിലപ്പോഴൊക്കെ തിരിച്ചും . സൂചിയിൽ നൂലുകോർക്കുന്ന ഏകാഗ്രതയോടെ അല്ലെങ്കിൽ വിളക്ക്‌ ഇമചിമ്മുന്നതു കണ്ടെത്തുന്ന കുട്ടിയെ പോലെ നോക്കിയിരിക്കെ ഇന്ദ്രജാലക്കാരൻ വീണ്ടും വടി വീശുന്നു . കയ്യിലിരിക്കുന്ന കരിമ്പൂച്ചയെ കുടഞ്ഞുകളയുന്ന നിങ്ങൾക്കൊപ്പം വീണ്ടുംContinue Reading

  രാത്രിയെയോ പകലിനെയോ സഹിക്കാം എന്നാൽ സന്ധ്യയെ വയ്യ. തിരസ്ക്കരിക്കപ്പെട്ടതാണത് പാതി തുറന്ന ഇരുട്ടിന് പിറകിൽ അത് നിൽക്കുന്നൊരു നിൽപ്പുണ്ട്.. ഇരുട്ടോ വെളിച്ചമോ ആകാതെ ആണോ പെണ്ണേ ആകാതെ ദളിതനോ സവർണ്ണനോ ആകാതെ വാതിൽപ്പടിക്കപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ എന്നറിയാത്ത ഒരു വ്യഥിതന്റെ നിൽപ്പ്.. !! അരുംകൊലയ്ക്കേ കൊള്ളാവൂ അതിനെ മാറ് പിളർന്ന് കുടൽമാല വലിച്ചിടാൻ, മുന്നിൽ നിർത്തി പിതാമഹൻമാരെയരിഞ്ഞു വീഴ്ത്താൻ.. മുഴുവൻ ഇരുട്ടുമായി ഒരു രാത്രി വന്നു വിളിച്ചാലും ഇറങ്ങിപ്പോകില്ല ഇനിയുംContinue Reading

  ഏറ്റവും കുറഞ്ഞ നിറത്തിൽ അയാൾ അവളെ വരച്ചെടുത്തു. ഒറ്റനിറം , കറുപ്പ്‌. അതു വളരെ എളുപ്പവുമായിരുന്നു ഉടൽ അളവുകളുടെ വളവുകൾ, മുകളിലേക്കുയർന്നു നിൽക്കുന്ന കൈകളിലെ വളകൾ പോലെ , വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം; കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌? അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌? തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല, ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌? വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും. വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല, അതവളുടെContinue Reading

  ആറ്റുവെള്ളത്തില് മൂന്നാംവട്ടം മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ് വേദനയുടെ ഒരു മുടിക്കീറ് അവശേഷിപ്പിച്ച് പതിന്നാലാമത്തെ പ്രേമവും ഒഴുകിയകന്നത്.. തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം, നിലാവിലുതിര്‍ന്ന മറ്റൊന്ന്, വഴിവക്കില്‍ നിന്നത്, അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്, ആകാശക്കാഴ്ച തന്നത്, ഇനിയും പേരിടാതെ,നീലച്ചും ചോന്നും പോടായും ഓര്‍മക്കളങ്ങളില്‍ സ്ഥലം പിടിച്ചവയുടെ കൂട്ടായി ഇന്നീ പതിന്നാലാമത്തേതിനേയും അക്കമിട്ടിരുത്തി, സ്വസ്ഥമാക്കി.. എല്ലാ പ്രേമവഴികള്‍ക്കും കഞ്ചാവിന്‍റെ മണമാണ്, ഞൊടിയിലവിടെ കാടുകള്‍ പൂക്കും. വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,Continue Reading

  മനുഷ്യൻ നഷ്ടപെട്ട വഴിയോരത്തു വെച്ചാണ് മരങ്ങളെ അന്വേഷിച്ചു തുടങ്ങിയത്. പിന്നിൽ ശുന്യത പേറിയ വഴിയിടത്തിൽ അനന്തതയിലേക്ക് ഇല കൊമ്പുകളെ വിന്യസിച്ചു കൊണ്ടൊരു ഒറ്റ മരം . വിയർപ്പു കുപ്പായത്തിന്റെ കുടുക്കഴിച്ച് വേരുകളെ പുണർന്നപ്പോൾ ഇലകൾ കൊഴിച്ചൊരു സ്പർശനം.Continue Reading