നിഴലും വെളിച്ചവും സമ്മിശ്രമായി വിന്യസിക്കപ്പെട്ട വഴികൾ
2021-05-16
(വയലിൻ പൂക്കുന്ന മരം എന്ന കവിതാസമാഹാരത്തിൻറെ വായനാനുഭവം) ഈ കവിതകളില്‍; സ്നേഹവും, വിരക്തിയും, കയ്പും, പുളിപ്പും, ഹര്‍ഷവും, ഉന്മാദവും, നിന്ദയും, ഫലിതവും, നാശോന്മുഖത്വവും, രോഷവും, നിസ്സഹായതയും, നിസ്സംഗതയും, നിഴലും വെളിച്ചവും ഇടവിട്ട് സമമായും മിശ്രമായും വിന്യസിക്കപ്പെട്ടു കിടക്കുന്നു. വ്യഥിതയൗവനം ആണ് എല്ലാ കവിതകളിലേയും ക്രേന്ദ്രപമേയം. പീഡിപ്പിക്കപ്പെട്ട ബാല്യം മറികടന്ന ഒരാള്‍ യുവത്വത്തില്‍ നടത്തുന്ന തിരിഞ്ഞുനോട്ടത്തിന് സമാനമാണ് ഓരോ കവിതയിലേയും ജീവിതവീക്ഷണം. മനുഷ്യമനസ്സിലെ, വെളിച്ചം കടക്കാത്ത ഉള്ളറകളെയാണ് സുരേഷിന്റെ കവിതകള്‍ ലക്ഷ്യംContinue Reading

















