ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ (Page 2)

ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ. ആലപ്പുഴ ജില്ലയിലെ പഴവീട് താമസിക്കുന്നു. പാലിയേറ്റീവ്കെയറാണ് പ്രവർത്തനമേഖല. ജില്ലാ ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ജോ:സെക്രട്ടറിയാണ്.
"വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..." എന്ന കവിതാസമാഹാരം പബ്ളിഷ് ചെയ്തിട്ടുണ്ട്.

ഏയ്, പ്രിയപ്പെട്ട പന്ത്രണ്ടാമത്തെ താളുകാരീ…പതിനൊന്നു താളുകളെ അതിവേഗം മറിച്ചുവിട്ട്,നിന്നിലേയ്ക്കെത്താൻ എത്ര കൊതിച്ചുവെന്നോ! നിന്റെ നേർത്തുനീണ്ട വിരലുകൾ,മഞ്ഞുമ്മകളൊളിച്ച അധരങ്ങൾ,വീഞ്ഞുമണമുള്ള ഉടൽ…എത്ര സുന്ദരിയാണ് നീ! നിന്റെ വരവറിയിച്ച്, ഗന്ധർവന്റെ പാല പൂത്തു തുടങ്ങവെ,ഉള്ളിലൊളിച്ചവൾ വിരിപ്പുകൾക്കിടയിൽനിന്നും മെല്ലെ തലയുയർത്തുന്നു.അവൾക്ക് ഇനിയുമേറെ ഒളിച്ചിരിക്കാനാവുകയില്ലല്ലോ…അവന്റെ ഗന്ധമുള്ള രാത്രികളെയും,നക്ഷത്രത്തിളക്കങ്ങളെയും,ഈറൻപുതച്ച പുലരികളെയുംഎങ്ങനെയാവുമവൾക്ക് ഒഴിവാക്കാനാവുക? പ്രണയത്തിന്റെ വീഞ്ഞുപാത്രം തുളുമ്പുന്നുവല്ലോ…അവന്റെ കണ്ണുകൾക്ക് കുളിർമ്മയായും,കാതുകൾക്ക് സംഗീതമായും,ഉടലിന് ചൂടുകായുവാൻ നെരിപ്പോടായുംപ്രണയത്തെ പകുക്കേണ്ടതുണ്ട്! വിശുദ്ധിയുടെ പുഷ്പമേ…പരിശുദ്ധിയുടെ പൈതൽ, കൈകൾ ചുരുട്ടിനിന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്നു.അവന്റെ ഉറക്കത്തിന് ഭംഗം വരുത്താതെഅവൻContinue Reading

നീഎനിക്കാരാണെന്ന്നിനക്കറിയുമോ?നോക്കി നോക്കിയിരിക്കെനിറം മാറ്റിഅതിശയിപ്പിക്കുന്നമാജിക്റോസെന്നപുഷ്പംപോലെഎനിക്ക്നിന്നോടുള്ള ഭാവങ്ങളുംമാറിമാറിപ്പോകാറുണ്ട്…പ്രകൃതിഭാവമാറ്റങ്ങൾആവശ്യപ്പെടുമ്പോൾ,സാധ്യമല്ലെന്ന്പറയാനാവാത്തആഅനുസരണയുടെ വിത്ത്നിയതി എന്നിൽപാകി മുളപ്പിച്ചിരിക്കുന്നു. അതിൽ ഞാൻനിന്നിലേക്ക്മുളയ്ക്കുന്നുതളിർക്കുന്നുപൂക്കുന്നുകായ്ക്കുന്നുപഴുക്കുന്നുകൊഴിയുന്നുഅവിരാമംആവർത്തനങ്ങൾ…. എന്തു ചെയ്യേണ്ടു?വിത്ത്,പ്രാണനൂറ്റിവേരുകളാഴ്ത്തിമുളച്ചുപൊന്തുമ്പോൾ…നിലമാകാതെയെങ്ങനെ ! കവർ: ജ്യോതിസ് പരവൂർContinue Reading

ഇതെങ്ങോട്ടേക്കാണ് പോയത്? കാത്തിരുന്ന് വേരുപിടിച്ചു. ഇനി ഒരുപക്ഷെ ഉടനെയൊരു ഒരു വരവുണ്ടായില്ലെന്നും വരാം…എന്നാലും ഇതിത്തിരി കടുത്തുപോയ്അമുദത്തിന്റെ വീട്ടുകാർ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവും, അത് ഉറപ്പാണ്, ആ ബന്ധം അദ്ദേഹം തുടരുകയും ചെയ്തു. അല്ലാതിരുന്നെങ്കിൽ “എന്റെ അമ്മയുടെ സഹോദരിയുടെ മകൻ” എന്ന് അന്നൊരിക്കൽ ഒരാളെ പരിചയപ്പെടുത്തില്ലായിരുന്നല്ലോ…ഇങ്ങ് വരട്ടെ! അടുക്കളപ്പുറത്ത് കുറേനേരമായ് വട്ടമേശ സമ്മേളനം. ജഡ്ജിയും, വക്കീലന്മാരും എല്ലാം ഹാജരുണ്ട്.ആ ശബ്ദം… എത്ര രസമാണത്.അങ്ങോട്ടേക്ക് ശ്രദ്ധിക്കേണ്ടെന്ന് കൊട്ടിയടച്ചിട്ടും ചിലത് തെന്നിത്തൂകി കാതിൽ വീഴുന്നു. “പഠിക്കാൻContinue Reading

ഇതൾ 19 ചോദ്യങ്ങളും ഉത്തരങ്ങളും! കഴിഞ്ഞുപോയ കാലത്തിന്റെ കുരുക്കുകൾ, അവയെ സസൂക്ഷ്മം അഴിക്കേണ്ടതുണ്ടായിരുന്നു.. അതല്ലാതെ ഉത്തരങ്ങളിലേക്കെത്താൻ മറ്റു വഴികളില്ലായിരുന്നല്ലോ . എന്തായാലും ഒന്നുറപ്പായിരുന്നു. ആ കുരുക്കുകൾ അഴിച്ചെത്തുന്നിടത്ത് അവളുണ്ടാവും, താനും. ഇല്ലാതിരുന്നെങ്കിൽ അവളിങ്ങനെ തന്നെ വിടാതെ പിൻതുടരുകയില്ലല്ലോ… ഇതിനിടയിൽ ഒന്ന് പറയാൻ വിട്ടുപോയി എന്റേത് ഒരു മകനാണ് കേട്ടോ…അവൾക്കും ഒരു മകനുണ്ടായിരുന്നു. നിങ്ങൾക്കത് ഓർമ്മയുണ്ടല്ലോ അല്ലേ?അമ്മയെ കാണാതെ, അമ്മയ്ക്കൊപ്പം കളിക്കാതെ “അമ്മാ” എന്നുരുവിട്ട് ഏങ്ങിയേങ്ങി അന്നൊരുദിവസംകരഞ്ഞുതളർന്ന് ഉറങ്ങിപ്പോയവൻ.. അന്ന്, മരണവീട്ടിൽനിന്നുംContinue Reading

സ്വാസ്ഥ്യത്തിന്റെ ദിനരാത്രങ്ങൾ ഒന്നൊന്നായ് അടർന്നു വീണുകൊണ്ടിരുന്നു. എങ്ങോട്ടും തനിച്ചാക്കാതെ അവൾ കൂടെയും. അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, എല്ലാം അറിയുന്നവളായിട്ടും അവൾ തന്നോട് ഒന്നും ചോദിച്ചിട്ടില്ല, അഥവാ ചോദിക്കുന്നില്ല എന്നത്. ഒടുക്കം ആ മൗനത്തെ മുറിച്ചുകളയാൻതന്നെ തീരുമാനിച്ചുറച്ചു. മടിയിൽ മുലകുടിച്ചുറങ്ങുന്ന കുഞ്ഞിനെ കിടക്കയിൽക്കിടത്തിയിട്ട് അവളെ നോക്കി നോട്ടങ്ങൾ തമ്മിലിടഞ്ഞു, അന്നേരമത്രയും അവൾ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഉറപ്പായും തന്റെ മനസ്സ് വായിക്കപ്പെട്ടിരിക്കുന്നു. ആ കണ്ണുകളുടെ നിഗൂഢതയെ നേരിടാനാവാതെ മെല്ലെ കണ്ണുകൾ താഴ്ത്തി, കളവ് പിടിക്കപ്പെട്ടContinue Reading