ജെയിംസ് വർഗീസ്

  കഴിഞ്ഞ ജൂലൈ മാസം, റബ്ബർ മരങ്ങൾ തിങ്ങി വളരുന്ന രാമപുരം ഗ്രാമത്തിലെ മേഴ്‌സി നാച്വറൽ ക്യൂർ സെൻററിൽ പ്രകൃതി ചികിത്സക്കായി പോയിരുന്നു. അവിടെ വച്ച് പൊൻകുന്നത്തുള്ള വലിയ റബ്ബർ പ്ലാന്റർമാരായ ഷിബു, ജോപ്പൻ എന്നിവരെ പരിചയപ്പെട്ടു. അവർ റബ്ബർ പ്ലാന്റർമാർ മാത്രമല്ല, ലാറ്റക്സിന്റെ അനുബന്ധ ബിസിനസ്സുകാരുമാണ്. റബറിന്റെ ഭാവി സാധ്യതകളെ കുറിച്ച് സംസാരിച്ചപ്പോൾ, ഇനിയൊരിക്കലും കേരളത്തിൽ റബർ കൃഷി നടത്തരുതെന്നും, വരുംകാലത്ത് അതൊരിക്കലും ലാഭകരമാവില്ലെന്നും നമ്മുടെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക്Continue Reading

പരിഭവങ്ങളല്ല- പരാതികളല്ല-, കേരളത്തിൽ നടന്ന ദുരന്തത്തേയും നടന്നുകൊണ്ടിരിക്കുന്ന രക്ഷ-പുനരധിവാസ പ്രവർത്തനങ്ങളേയും  ദൂരെയിരുന്നു നോക്കിക്കണ്ട ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ മനസ്സിൽ വന്ന ചിന്തകളും ആശങ്കകളും പങ്കുവയ്‌ക്കുന്നു എന്നുമാത്രം കരുതിയാല്‍ മതി .  ഇത് എന്‍റെ മാത്രം നിരീക്ഷണങ്ങൾ ആണ്. 99 ലെ (1924) വെള്ളപ്പൊക്കം എന്ന്  പറഞ്ഞുകേട്ടും , വായിച്ചുമുള്ള അറിവുകൾ മാത്രമേ എന്നെപ്പോലെയുള്ള മലയാളികൾക്ക് ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. ആന്ധ്രപ്രദേശിലും ഒഡിഷയിലും മുംബൈയിലുമൊക്കെ പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെ കുറിച്ച്Continue Reading

അണികൾക്കിടയിൽ വിവാദമായെങ്കിലും രാജ്യസഭാ സീറ്റ് നേതാക്കൾക്കിടയിൽ എന്നേ തീരുമാനമായതായിരുന്നു. ഉമ്മൻ ചാണ്ടിയും എം എം ഹസ്സനും രമേശ് ചെന്നിത്തലയും എ കെ ആന്‍റണിയുടേയും ഹൈക്കമാന്‍റിന്‍റേയും പിന്തുണയോടെ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കെ എം മാണിയെ യു ഡി എഫിലേക്കു മടക്കി കൊണ്ട് വരുവാൻ നടന്ന ചർച്ചയിൽ മാണി മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ്. കോട്ടയത്ത് നിന്നുള്ള എംContinue Reading

ടുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ തുടര്‍ച്ചയെന്ന പോലെ, 2011 ജനുവരി 25 ന് ആണ് ഈജിപ്റ്റിൽ വിപ്ലവശ്രമങ്ങള്‍ക്ക് തിരശീല ഉയരുന്നത്. അത് ആ ദിവസം തന്നെ ആക്കിയതിന് കാരണമുണ്ട്. ഈജിപ്റ്റിൽ അന്ന്‍ പോലീസ് ഡേ ആണ്. പോലീസിൽ നിന്നും സാധാരണ ജനങ്ങൾ അതിക്രൂരമായ പീഡനങ്ങൾ ആണ് അനുഭവിച്ചു കൊണ്ടിരുന്നത്. മുപ്പതു വർഷത്തോളം ഈജിപ്റ്റിന്‍റെ പ്രസിഡന്‍റ് ആയിരുന്ന 83 കാരനായ ഹോസ്നി മുബാറക്കിന് തൊട്ടടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പിലും പകരക്കാരൻContinue Reading

ബീഫിന്‍റെ ഉപഭോഗവുമായി ബന്ധപ്പെട്ടു രാജ്യത്ത് കലാപങ്ങളും കൊലപാതകങ്ങളും നടക്കുകയാണല്ലോ. ശാസ്ത്രത്തിന്‍റെ ഭാഗത്തുനിന്ന്, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മട്ടില്‍ ഒരു പരിഹാരം ഒരുങ്ങുന്നു. ജനസംഖ്യയില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം വരുന്ന സസ്യഭുക്കുകള്‍ക്കും ഹിംസ കൂടാതെ മാംസഭുക്കാവാന്‍ ഒരവസരം : മരങ്ങളിൽ വളരുന്ന ഇറച്ചിയാണ് വിഷയം. ഭാവിയുടെ ഭക്ഷണം എന്ന നിലയിൽ ആണ് ഈ പദ്ധതിയുമായി വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി, നാട്ടിൻപുറങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കായിContinue Reading