ഗോപകുമാർ ചോലയിൽ

സയന്റിഫിക് ഓഫീസര്‍( റിട്ടയേർഡ് ), കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച്‌ ആന്‍ഡ്‌ എന്വിറോണ്മെന്റല്‍ സയന്‍സ്, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍‌സിറ്റി, വെള്ളാനിക്കര.

ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൗരോര്‍ജതോതിൽ ഏതാനും വര്‍ഷങ്ങളായി അസ്ഥിരത കാണപ്പെടുന്നു. ഓരോ 10 വര്‍ഷത്തിനിടയിലും തോതിൽ കാര്യമായ വ്യത്യാസമുണ്ട്. സൗരോര്‍ജ തോതിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനം പോലെയുള്ള പ്രകൃതിജന്യ കാരണങ്ങളാലുണ്ടാവാം. അല്ലെങ്കിൽ മനുഷ്യരുടെ പ്രവര്‍ത്തനങ്ങൾ വഴി അന്തരീക്ഷത്തിലെത്തിച്ചേരുന്ന വിവിധപദാര്‍ഥങ്ങളുടെ സാന്നിധ്യംമൂലമാകാം. നേരിട്ടുള്ള പ്രകാശകിരണരൂപത്തിലോ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ധൂളീ പടലങ്ങളിൽ തട്ടി ചിതറിത്തെറിച്ച അവസ്ഥയിലോ ആണ് സൗരോര്‍ജം ഭൂതലത്തിൽ എത്തിച്ചേരുന്നത്. ഇപ്രകാരം ആകെ ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിനെയാണ് ആഗോള വികിരണത്തോത് (Global radiationContinue Reading