ജയിക്കുമെന്നുറപ്പുളള യുദ്ധത്തിൽ പങ്കെടുത്ത് വിജയശ്രീലാളിതയായി മടങ്ങുന്നതിനേക്കാൾ മഹത്വമുണ്ട് തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് തോൽക്കുന്നതിന്…
2016-06-19
ഒരു അപ്രഖ്യാപിത ഹർത്താലായിരുന്നു അന്ന്. റോഡരികിലെ കടകളെല്ലാം അടഞ്ഞുകിടപ്പാണ്. ഞങ്ങളൊരു ദൂരയാത്ര കഴിഞ്ഞ് വരികയാണ്. 6 മണി വരെയാണ് ഹർത്താലെങ്കിലും അഞ്ചര കഴിഞ്ഞതോടെ അവിടവിടെയായി ചില കടകളൊക്കെ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. വരുന്ന വഴിക്ക് ഏതെങ്കിലും കട തുറന്നിട്ടുണ്ടെങ്കിൽ പച്ചക്കറി വാങ്ങാൻ അമ്മ വിളിച്ചു പറഞ്ഞിരുന്നത് ഞാൻ നിശാന്തിനെ ഓർമ്മിപ്പിച്ചു. വാടാനപ്പിള്ളി സെൻ്ററിലെത്തിയപ്പോൾ അവിടൊരു പച്ചക്കറിക്കട തുറന്നിട്ടുണ്ട്. നിശാന്ത് അതിന് മുന്നിൽ വണ്ടി നിർത്തി ചോദിച്ചു: “എന്തൊക്കെയാ വാങ്ങണ്ടേ ?” “ഇറങ്ങണ്ട…….ഞാൻContinue Reading

















