പാരമ്പര്യത്തിന്റെ ആധുനികതയോടുള്ള അഭിമുഖീകരണങ്ങൾ -പുന്നശ്ശേരിയിൽനിന്നുള്ള പാഠങ്ങൾ
2018-12-17
ആധുനികതയോടുള്ള അഭിനിവേശങ്ങളും പരവേശങ്ങളും പ്രതിരോധങ്ങളും പരിഷ്കരണതാത്പര്യങ്ങളുമായി കൊളോണിയൽ ആധുനികതയെ മലയാളി പലതരത്തിലാണഭിമുഖീകരിച്ചത്. അതിന്റെ ഭാഗമായി സംഭവിച്ച നവോത്ഥാനത്തിനും പല മുഖങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നവോത്ഥാന നായകരെയും അക്കാല മനുഷ്യരെയും ബ്ലാക് ആന്റ് വൈറ്റ് ഫ്രെയിമുകളിലേക്ക് ഒതുക്കുക വയ്യ. അത്യന്തം വൈരുദ്ധ്യാത്മകമായ നിലപാടുകളും ആശയക്കുഴപ്പങ്ങളിലും അവരിലൊക്കെ ഏറിയും കുറഞ്ഞും കാണാം.പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠശർമയെ നവോത്ഥാനവുമായി ചേർത്തുവെച്ചുവായിക്കുമ്പോഴും ഈ പ്രശ്നങ്ങൾ പൊന്തിവരും. പാശ്ചാത്യ അധിനിവേശത്തോട് മലയാളി സമൂഹം പ്രതികരിച്ചത് നാലു വിധം ആയിരുന്നുContinue Reading

















