March 2016 (Page 4)

ഒപ്പീനിയന്‍   വർഗ്ഗീയത പരത്തുന്നതും മനുഷ്യനെ തമ്മിലകറ്റുന്നതുമായ ഓരോ സംഭവങ്ങളോടുമുള്ള നമ്മുടെ നിശബ്ദത കൂട്ടമരണത്തിലേക്കുള്ള ചവിട്ടുപടി പണിയുന്നതിനു സമാനമാണ് . സ്വപ്നം കാണാൻ സാധിക്കാത്ത വിധം ഇൻഡ്യാ മഹാരാജ്യത്ത് അസഹിഷ്ണുത വളരുന്നതായി കാണുന്നു. ഇതില്‍ പ്രതിഷേധിക്കുന്നത് ന്യൂനപക്ഷങ്ങളും ഇടതുപക്ഷ അനുഭാവികളും ഒറ്റപ്പെട്ട ചില ഭൂരിപക്ഷ സമുദായക്കാരും മാത്രം, സഞ്ജയ് ഭട്ടിനെപ്പോലെ ചുരുക്കം ചിലർ. മതത്തിനതീതമായി  മനുഷ്യരെക്കാണുന്നതിനായി ലോകത്തിന്‍റെ എല്ലാ കോണിലും ആഹ്വാനങ്ങളും മറിച്ചുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും നടക്കുന്നു. ഇന്ത്യയിലും കലാകാരന്മാരുംContinue Reading

ശ്രീ ശ്രീ രവിശങ്കർ, ചുറ്റും ധനകാര്യമന്ത്രി ഉൾപ്പെടെ ഒരു ഡസനോളം കേന്ദ്രമന്ത്രിമാർ, ബി.ജെ.പി അധ്യക്ഷൻ, ദില്ലി മുഖ്യമന്ത്രി, ലോക്സഭാ സ്പീക്കർ… ദില്ലിയുടെ ലൗകികപ്രഭാവത്തിന്റെ കണ്ണഞ്ചിക്കുന്ന ചിത്രമായിരുന്നു അത്. അരുണ്‍ ജയ്റ്റ്ലി കേജ്രിവാളിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതും, ബി.ജെ.പി നേതൃത്വവും AAPയും കടുത്ത വാക്പോരുകളില്‍ ഉടക്കിയതുമായ എല്ലാ ഭിന്നതകളെയും യമുനാതീരത്തെ ശ്രീ ശ്രീയുടെ സാംസ്കാരിക മഹാമഹം അലിയിച്ചില്ലാതാക്കി. ആ ലോകസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തതോ, നമ്മുടെ പ്രധാനമന്ത്രിയും. രാജ്യത്തിനകത്തും പുറത്തുമുള്ളContinue Reading

മക്ബുല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍ ഇന്ത്യന്‍ ജനതയ്ക്കു മുന്‍പില്‍ സാരമായ ചില ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. അതില്‍ ദേശത്തെക്കുറിച്ചും, പൗരാനുഭവത്തെക്കുറിച്ചുമുള്ള നമ്മുടെ സന്ദേഹങ്ങള്‍ ഉണ്ട്. ഹൈന്ദവദേശീയതയുടെ സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിരിച്ചിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളുണ്ട്.വര്‍ഷങ്ങള്‍ നീണ്ട കലാപ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടും, മരണം കൊണ്ട് എന്നേക്കുമായി മറ്റൊരു പൗരത്വം സ്വീകരിച്ചതിനാലും ഈ ചോദ്യങ്ങള്‍ ഒന്നുകൂടി ഉന്നയിക്കപ്പെടുന്നുവെന്നു മാത്രം. ‍ഹുസ്സൈനെ മുന്‍നിര്‍ത്തി കലയിലെ നീതിന്യായങ്ങള്‍ അന്വേഷിക്കുമ്പോള്‍ അതു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടി അസന്നിഹിതനയരേഖകളെContinue Reading

“എങ്ങനെയാണ് ഒരാള്‍ക്ക് ദേശഭക്തനാവാന്‍ കഴിയുക?”- 1905ല്‍ ഗുജറാത്തിലെ രാഷ്ട്രീയനേതാവും, എഴുത്തുകാരനുമായ കെ.എം. മുന്‍ഷി അരവിന്ദഘോഷിനോട് ചോദിച്ച ചോദ്യം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും പ്രസക്തമാവുകയാണ്. ഹൈന്ദവ ദേശീയതയുടെ സ്ഥാപകരിലൊരാളാണ് അരവിന്ദഘോഷ്. ചുവരില്‍ തൂങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം ആ ചോദ്യത്തിന് അന്ന് നല്കിയ മറുപടി ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. “നിങ്ങളാ ഭൂപടം കണ്ടോ? അതൊരു ഭൂപടമല്ല. ഭാരത മാതയുടെ പോര്‍ട്രൈറ്റാണത്. അതിലെContinue Reading