വ്യൂഫൈൻഡർ (Page 2)

പ്രകൃതിയെ ക്യാമറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. “ഗഗനമെന്തൊരദ്‌ഭുതം സമുദ്രമെന്തൊരദ്‌ഭുതം”എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്. ഇലയിലെ ജലച്ചാർത്ത് ജലനീലിമ അതിരും വഴിയും ചാർത്തിയ വർണങ്ങൾ ആവാഹിച്ച ജലാശയങ്ങൾ ജലപാതങ്ങളുടെContinue Reading

മുംബൈ നഗരത്തിൽനിന്ന് അല്പമകലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് കടൽയാത്ര ചെയ്താൽ പ്രശസ്തമായ എലിഫൻഡ ഗുഹകൾ സന്ദർശിക്കാം.എന്നാൽ മുംബൈ നഗരമധ്യത്തിലെ ജനസാന്ദ്രമായ ബോറിവിലിക്കടുത്ത് ബുദ്ധവിഹാരങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവ് നീണ്ടുനിവർന്നു ശയിക്കുന്നത് പലരും അറിഞ്ഞുകാണില്ല.മുംബൈയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന മലയാളിസമൂഹത്തിന് അത്ര പരിചിതമല്ല കണേരി ഗുഹാസമുച്ചയം എന്നപേരിലറിയപ്പെടുന്ന ഈ താഴ് വര. ബോറിവിലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് ഒന്നര കി മീ കാട്ടുവഴിയിലൂടെ യാത്ര ചെയ്താൽ കണേരിഗുഹകൾക്ക് മുന്നിലെത്തും. മുംബൈയിൽContinue Reading

ഭാഗം 2 ദാരാസുരത്തെ തേവാരം തമിഴക മണ്ണിലൂടെയുള്ള സഞ്ചാരപഥം ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ കാഴ്ചവെക്കുന്നു.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ,അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു. ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്‍റെ പുരാതല്പങ്ങളാണ്. പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെഐരാവതേശ്വരം വേറിട്ട അനുഭവമാക്കുന്നു. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെContinue Reading

കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്. നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. അപൂർണമായ ശില്പനിർമിതികൾContinue Reading

എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക്‌ മീതെ ചിറകൊതുക്കാൻ തുടങ്ങുമ്പോൾ ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദ്വീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവരും ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക്‌ കസവു ചാർത്തിനിൽക്കുന്നു . സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ച്‌ അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകരും.തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത \ സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെContinue Reading