വ്യൂ ഫൈൻഡർ 3
മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരദ്ധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം. ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്നContinue Reading


















