പൂമുഖം വ്യൂഫൈൻഡർ ജലം

പ്രകൃതിയെ ക്യാമറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. “ഗഗനമെന്തൊരദ്‌ഭുതം സമുദ്രമെന്തൊരദ്‌ഭുതം”എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്.

ഇലയിലെ ജലച്ചാർത്ത്

ജലനീലിമ

അതിരും വഴിയും ചാർത്തിയ വർണങ്ങൾ ആവാഹിച്ച ജലാശയങ്ങൾ

ജലപാതങ്ങളുടെ വന്യ ചാരുത

ജലസന്നിധിയിലെ മനുഷ്യ നിർമ്മിതികൾ

ചാറ്റൽ മഴയുടെ പാദസരങ്ങൾ

ഹംസങ്ങൾ നീരാടാനിറങ്ങുന്ന കൈത്തോട്

കുളത്തിലെ ഹരിതനിറമാർന്ന ജലം

വാനവും മലകളും മുഖം നോക്കുന്ന നീരരുവികൾ

തടാകത്തിലും, കായൽപ്പരപ്പിലും, കിണറിലും, കിടങ്ങിലും വിരാജിക്കുന്ന ജലം

കണ്ടലുകളുടെ പച്ചത്തുരുത്തുകൾ

ജലശേഖരം

ജനപദങ്ങളുടെ സിരാപടലം

ഹിമഭൂമിയിലെ കണ്ണാടിത്തടാകം

ജീവിതയാത്രയിൽ നാമോരുരുത്തരുടെ മുന്നിലും വന്നും പോയുമിരിക്കുന്ന ഇത്തിരി ഒത്തിരി ദൃശ്യങ്ങളുടെ കാഴ്ചയും പൊലിമയും …..
ഫ്യൂജിയിലും കാനൻ ക്യാമറയിലും റെഡ് മീ മൊബിലിലും എടുത്ത അതിസാധാരണമായ ചിത്രങ്ങളാണ് ഇവ. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരാളുടെ കൈത്തെറ്റുകൾ എന്ന് വിനയാന്വിതനാകാനാണ് എനിക്കിഷ്ടം.
സേതു മേനോൻ

Comments
Print Friendly, PDF & Email

You may also like