അനിൽ കുമാർ രാവണീശ്വരം

കാസറഗോഡ് ജില്ലയിലെ രാവണീശ്വരം സ്വദേശി. ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. സോണി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായിരുന്നു.

ദക്ഷിണകർണാടകയിലെ തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണകന്നഡ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പരമ്പരാഗതമായ ഒരു പോത്തോട്ടമത്സരമാണ് കമ്പള. പ്രധാനമായും തുളുനാട് എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായാണ് കമ്പള ആഘോഷിക്കപ്പെടുന്നത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പല ഭാഗങ്ങളിലും കമ്പള നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വിളവെടുപ്പിന് ശേഷം ദൈവങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായാണ് പണ്ട് കാലത്ത് കമ്പള നടത്തിയിരുന്നത്. കാർഷികദേവനായ കദ്രി മഞ്ജുനാഥന് വേണ്ടിയുള്ള ഒരു വഴിപാടായും ഇതിനെ കണക്കാക്കുന്നു.Continue Reading