കവിത (Page 80)

പാഴ്മരപ്പോടുകളിൽ നിന്നും ചീവീടുകളുടെ സംഘഗാനം നുണകൾ വിരിയുന്ന പൂമരച്ചോട്ടിൽ ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട് കളിക്കുകയായിരുന്നു കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട് വയൽ വരമ്പിൽ നാട്ടി വെച്ച കരിങ്കോലം ചൂണ്ടി നാരയണേട്ടൻ ചോദിച്ചു, അതെന്താണ്? കരിങ്കോലം, ഞങ്ങൾ പറഞ്ഞു, അല്ല, കരിങ്കാലം! നാരയണേട്ടൻ. ഒന്നും മനസ്സിലാകാതെ   ഞങ്ങൾ വീടുകളിലേക്ക് നടന്നു, അന്നുമുതൽ ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി. വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,Continue Reading

പുഴയുടെ നടുക്കെത്തിയപ്പോഴാണ് പേടി തോന്നിത്തുടങ്ങിയത് ഇരു കരകളിലേക്കും വലിച്ചെറിഞ്ഞ ദൂരങ്ങൾ മങ്ങിയും തെളിഞ്ഞും പേടിപ്പച്ചയുടെ ഒറ്റത്തുരുത്തുകൾ ഇന്നലെയൊഴുകിയ ജഡത്തിന്റെ മരവിപ്പിൽ ഒഴുക്കു മുറിഞ്ഞ പുഴയ്ക്ക്, പണ്ടെന്നോ കവിതയായതിന്റെ ഓർമ്മയിൽ കാട് കേറിയ വാക്കിന്റെ ഛായ ജലദംശനത്തിൽ നീലിച്ചവയ്ക്ക് രൂപമാറ്റത്തിന്റെ ഒരേ രസതന്ത്രം ചീഞ്ഞഴുകലുൾക്ക് സമത്വത്തിന്റെ ഭാഷ വേനൽ മണങ്ങളുടെ വേർപ്പു പൊടിഞ്ഞ ഉമ്മകൾ കോർത്ത ഇലഞരമ്പുകൾ.. പേരറിയാത്ത പ്രാണികൾ മാംസതുണ്ടങ്ങൾ വേരറ്റങ്ങളിൽ ചോര പൊടിച്ച തായ് തടികൾ.,.. ഉടലെന്നു കനപ്പിക്കുന്നContinue Reading

നീളത്തില്‍, ഒറ്റ നിരയില്‍ അടുക്കി വെച്ചിരിക്കുന്ന കപ്പേളക്കൂട്ടങ്ങള്‍ അവനവനുകളുടെ കണ്ണിലൊന്നുമെത്താതെ അവളവളുകളെ തുറന്നുവിടുന്ന ഒളിത്താവളങ്ങള്‍ അഴകളവുകളുടെ ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്‌, പൂപ്പല്‍ പിടിച്ച മതില്‍ പൊക്കങ്ങള്‍ കരിമ്പനടിച്ച വാതില്‍പ്പാളികള്‍ പിളരുമ്പോള്‍ ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന ബ്ലഡി പാക്കറ്റ്സ്, തേങ്ങലുകളുടെ രൂപകൂടുകള്‍, നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം പിഞ്ചുന്ന ശബ്ദം പോലെ നേര്‍ത്ത്‌ കേള്‍ക്കുന്ന രതിമൂര്‍ച്ഛകള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന തീണ്ടാരിപെട്ട പല്ലി പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്, ദേഹംContinue Reading

നിന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

(അരുതേയെന്ന ഉണ്ട) പ്രലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading