സൂര്യ

എഴുതുന്നത് 'സൂര്യ'' എന്ന പേരിലാണ് മാസികകളിൽ (പ്രത്യേകിച്ച് online)കഥകൾ പ്രസിദ്ധീകരിക്കാറുണ്ട്.ആലപ്പുഴ സബ് രജിസ്ട്രാരായി ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫറാണ്. പക്ഷി നിരീക്ഷകൻ എന്ന നിലയിലും ഫോട്ടോകൾ പത്രങ്ങളിൽ വന്നിട്ടുണ്ട്.

സുബ്ഹി(1) ബാങ്കിനു കാത്തു നില്കാതെ, കുളിച്ച് വെള്ളത്തൊപ്പിയും ധരിച്ച് സെയ്തലവി പള്ളിയിലേയ്ക്ക് തിടുക്കപ്പെട്ടു നടന്നു. ഗെയ്റ്റ് തുറന്നിട്ടില്ല. ഗെയ്റ്റിനു മുകളിൽ പടച്ചവന്റെ മുതലിനു കാവലായി നില്ക്കുന്ന ക്യാമറ. അതിന്റെ ചുമന്ന കണ്ണ് മിന്നിക്കാണിക്കുന്നു. അടഞ്ഞ ഗേറ്റിലൂടെ കുഞ്ഞു റൈഹാനെ നോക്കി. നിലാവിൽ തെളിയുന്ന അവന്റെ ഖബറിനെ നോക്കി. ഖബറിനു കുടയായി നിൽക്കുന്ന ചന്ദനമരം അവിടെയുണ്ടോ.? ഉറപ്പില്ല. സെയ്തലവിയുടെ ഖൽബ് കലങ്ങിത്തന്നെ നിന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ സെയ്തലവിയുടെ മനസ്സിൽ മിന്നി.Continue Reading