viewfinder

പാലക്കാട് അഹല്യ ക്യാമ്പസ്‌ വൈവിധ്യങ്ങളുടെ വിശാല ഭൂമികയാണ്. അക്കാദമിക് സ്ഥാപനങ്ങൾ, ആതുരാലയം, ശില്പോദ്യാനം, ചിത്രപ്രദർശനശാല, സൗര വൈദ്യുതിപ്പാടം, കലാമന്ദിരം, മുളകളുടെ ആരാമം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം ……40 ഏക്കറിലെ ശാന്തസുന്ദരമായ പ്രകൃതി വിവിധയിനം പക്ഷികളുടെയും അപൂർവ സസ്യ വർഗ്ഗങ്ങളുടെയും വിഹാരരംഗമാണ്. അവിടെ നിന്ന് പകർത്തിയ ചില ദൃശ്യങ്ങൾ.ക്യാമറ: നൈനാൻ മാത്യു ഗരുഡൻ, kite. Scientific name: Haliastur indus നീർകാക്ക. Indian cormorant മയിൽ. Indian pea fowl വഴന ശലഭം. Common mimeContinue Reading

പെരിയാറിന്റെ തീരത്തുള്ള ഹരിതസമൃദ്ധിയിൽ ശിരസ്സുയർത്തി നിന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണ്. കേരളസംസ്കാരം പഠനവിഷയമായിരുന്ന കാലത്ത് കാഞ്ഞൂർ പള്ളിയെ ക്കുറിച്ചും അൾത്താരയിലെ വർണ വിസ്മയത്തെ ക്കുറിച്ചും വായിച്ചറിഞ്ഞിരുന്നു.പത്തു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന കാഞ്ഞൂർ പള്ളിയുടെ അൾത്താര ചുമർചിത്രങ്ങളുടെ നിറവാർന്ന കാഴ്ച ഒരുക്കി ഇന്നും പരിലസിക്കുന്നു. പേർസ്യൻ ചിത്രകലയും ഭാരതീയ രേഖാചിത്ര ശൈലിയും കൈകോർത്തുനിൽക്കുന്ന അൾത്താരയുടെ ദൃശ്യസൗഭഗം വല്ലാത്തൊരു വിഷ്വൽ ട്രീറ്റ്‌ തന്നെയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചിത്രങ്ങൾContinue Reading

എന്നും കടന്നുപോകുന്ന വഴിയിലെ നാഗലിംഗവൃക്ഷം ഇന്നു കാലത്ത് അടിമുടി ചുവന്നു. ഓരോ ശിഖരത്തിലും മഞ്ഞയും ചുവപ്പും കലർന്ന പത്രങ്ങൾ സ്വർണവെയിൽ ചുംബനത്താൽ തുടുപ്പാർന്നു നിന്നു. ഇനി ഓരോ നാളും നാഗലിംഗം കാഴ്ചയാവുന്നു. ഇലകളത്രയും വാർന്നു വീണ് നിരാഭരണയായി അവൾ നില്ക്കും. പിന്നെ പൊടുന്നനെ ഒരു ദിവസം ദേഹമാസകലം നനുനനുത്ത പച്ചത്തളിര് വന്നുമൂടും. കാണെക്കാണേ പച്ചിലകൾ കൊമ്പുകളിൽ കവരങ്ങളിൽ വിരലുകളിൽ വന്നുകൈകൂപ്പി നില്ക്കും. പിന്നെ അവയത്രയും താലം പിടിച്ച് പ്രഭാതങ്ങളെ വരവേൽക്കും.ശ്രാവണത്തിലെContinue Reading