രമേഷ് പെരുമ്പിലാവ്

എഴുത്തുകാരൻ, നിരൂപകൻ, ചിത്രകാരൻ. 'മണൽ ജലം കാലം (എഡിറ്റർ), 'ബര്‍ദുbai കഥകൾ' എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷാര്‍ജ ഇന്ത്യൻ അസൊസിയെഷൻ സാഹിത്യപുര്സ്കാരം, ചിന്ത പ്രവാസി പുരസ്കാരം, അറ്റ്ലസ് എഷ്യാനെറ്റ് പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ.

നമ്പൂതിരിവരയുടെ രൂപമാനങ്ങളിൽ കുറച്ച് അതിശയോക്തിയുണ്ട്. ആ വരകളുടെ പ്രത്യേകതയും അതാണല്ലാേ? സ്ത്രീ സൗന്ദര്യ ദര്‍ശനത്തിലും ആവിഷ്കാരത്തിലും നമ്പൂതിരി ചിത്രങ്ങളിൽ അതു പോലൊരു ശില്പഭംഗി ദർശിക്കാൻ കഴിയും. മുഖലാവണ്യത്തേക്കാള്‍ അംഗലാവണ്യമാണ് നമ്പൂതിരി രചനയെ തരളമാക്കുന്നത്-പ്രത്യേകിച്ച് മുലകളും നിതംബങ്ങളും. പൗരാണിക ക്ഷേത്ര ശില്‍പങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ടായിരുന്നല്ലോ. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ നാം പണ്ടു കേട്ട കഥകളിലെ,Continue Reading