എം ഒ രഘുനാഥ്‌

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. കവിതകളും ഗാനങ്ങളും ദൃശ്യാവിഷ്കാരത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. പ്രഥമ 'NTV പ്രവാസി എഴുത്തുകാരൻ' പുരസ്‌കാര ജേതാവാണ്. പുസ്തകങ്ങൾ: ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർക്യാമ്പുകളിലെ തലയിണകൾ (കവിതാസമാഹാരങ്ങൾ). ദേശാന്തര മലയാള കഥകൾ(എഡിറ്റർ), അണയാത്ത കനലുകൾ (കവിതാസമാഹാരം - എഡിറ്റർ), നവതൂലിക കവിതാസമാഹാരം -ഒന്നാമധ്യായം - എഡിറ്റർ

സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ സംസ്കാരവും സ്വന്തം മാറിൽ പകർത്തുന്ന, പ്രകൃതിഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട, ഒറ്റവാക്കിൽ “അഗ്നിയുടെ ദേശം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് അസർബൈജാൻ. കാസ്പിയൻ കടലിൻ്റെ ആലിംഗനത്തിലമരുന്ന, കോക്കസസ് പർവതനിരകളുടെ കൊടുമുടികൾ കുടചൂടുന്ന, യൂറോപ്പിൻ്റെയും ഏഷ്യയുടെയും ക്രോസ്‌റോഡിൽ നിലകൊള്ളുന്ന ഈ നാട് വൈരുദ്ധ്യങ്ങളുടെയും ഐക്യത്തിൻ്റെയും അതിമനോഹരമായ ഒരു ക്യാൻവാസാണ്. ഇവിടെ, ഓരോതരി മണ്ണും, കല്ലും,തീജ്വാലയും, തിരമാലയും താരതമ്യത്തിനപ്പുറമുള്ള സംസ്കാരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും കഥ പറയുന്നുണ്ട്.“നിന്റെ പരവതാനികൾചരിത്രത്തിൻ്റെ നൂൽകൊണ്ട് നെയ്തതാണ്,ഓരോ രൂപകൽപനയ്ക്കുംകണ്ണീരിൻ്റെയും അപ്പത്തിൻ്റെയുംContinue Reading

വാഴ്ത്തപ്പെട്ട്, പുരസ്‌കൃതമായൊരുകവിതയിലേക്ക്രണ്ടിറ്റ് കണ്ണീർത്തുള്ളികൾ വീണു;കാവ്യഭംഗികളോരൊന്നുംവെടിയുപ്പേറ്റപോലെപൊള്ളിയലിഞ്ഞുപോയി! കവിതയിലെ മൗനമാർന്നകാപട്യചമത്കാരങ്ങളിലേക്ക്പ്രതിരോധത്തിന്റെ രാസാഗ്നിയായിഅത്, അതിവേഗം പടർന്നൊഴുകി;വിധേയത്വ വാങ്മയരൂപങ്ങളുടെഹീബ്രു വിവർത്തനഭാഗങ്ങൾഉരുകിയൊലിച്ചു… മറവിയുടെ തരിശുടുത്തകടലാസുകളിൽകനൽപ്പകയോടെ, ലിപികളെതുളച്ചൊഴുകിയപ്പോൾമൗനത്തെ കീറിമുറിക്കുന്നപുതുഭാവങ്ങളുയർന്നു; “ബുൾഡോസറുകൾക്കുനേരെകൈചൂണ്ടുന്ന,അമ്മമാരുടെ വേദനകളിലേക്ക്കണ്ണുകളയക്കുന്ന,അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക്പ്രതീക്ഷപകരുന്ന,ഉഗ്രസ്ഫോടനങ്ങളിലുംപതറിയൊളിക്കാത്ത,ഹൃദയത്തിനും ഹൃദയത്തിനുമിടയിൽഓർമകളുടെ വിത്തുകളുതിർക്കുന്ന”വൃത്തനിബന്ധനകളില്ലാത്തപുതിയ കാവ്യരൂപങ്ങളുയർന്നു… അവശേഷിച്ച, കരിഞ്ഞനുണബിംബങ്ങൾക്കുമേൽചോരമണക്കുന്നൊരുചോദ്യചിഹ്നംതീർത്ത്,ബോംബുകളെത്ര കുലുക്കിയിട്ടുംഉച്ചിയൊടിയാത്തൊരുഒലിവുമരത്തിൽനീതിയുടെ മഹാകാവ്യമായിവളർന്നു; ‘ആകാശത്തിനുംകണ്ണുകള്‍ക്കുമിടയിൽഇരുട്ടുനിറച്ചുകൊണ്ട്നീണ്ടുകിടക്കുന്നഅതിർത്തിയിൽനിന്ന്ജന്മനാടിനെനോക്കി’കരഞ്ഞുകൊണ്ടിരുന്നു… ‘എനിക്കെന്റെ കുട്ടിക്കാലത്തെനക്ഷത്രങ്ങളെ തിരികെത്തരൂ’എന്ന്, കേണുകൊണ്ടിരുന്നു… ‘എല്ലാം നഷ്ടപ്പെട്ടാലുംവെളിച്ചത്തിന്റെ ശത്രുവിനോട്അവസാനശ്വാസംവരെപൊരുതുമെന്ന്’ആണയിട്ടുകൊണ്ടിരുന്നു… ‘ഞാൻ മരിക്കേണ്ടിവന്നാൽ,എന്റെ കഥപറയാൻനിങ്ങൾ ജീവിക്കണ’മെന്ന്മിസൈലുകൾപേമാരിതീർത്തുകൊണ്ടിരിക്കുന്നതെരുവിൽനിന്ന്,വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു… സലേം ജുബ്രാൻ, മുഹമ്മദ്‌ ദർവിഷ്,സമീ അല്‍ കാസ്സെം,രെഫാത്ത് അലാരീർ..,അലങ്കാരങ്ങളില്ലാത്തപലപല സംജ്ഞകളായിഅവതരിച്ചുകൊണ്ടിരുന്നു… ദേശമില്ലാതായവരുടെമാനമുയർന്നുനിൽക്കുന്നസ്വപ്നങ്ങളുമായ്പ്രതിരോധത്തിന്റെവർണ്ണക്കാഴ്ചകളൊരുക്കി,ആയിരം കഫിയകളായിപാറിപ്പറന്നുകൊണ്ടിരുന്നു… തീയും പുകയുംപൊടിക്കാറ്റുമേറ്റിട്ടുംമണ്ണും ജലവുംവെളിച്ചവുമൊഴിഞ്ഞിട്ടുംരക്തംContinue Reading

കഥയിൽ ചോദ്യങ്ങൾ പാടില്ലെന്ന്ആമുഖമായിത്തന്നെപറയുന്നുണ്ട് ഒഴുക്കിനെതിരെചെറുത്തുനില്പുയർത്തിയഒറ്റയാൾ കഥാപാത്രങ്ങൾതുടർക്കഥകളിലേക്ക്ജയിച്ചുകയറാനാവാതെ,വഴികളിൽ വീണടിഞ്ഞത് –‘സാരോപദേശം!’ പാത്രധർമമൊഴിഞ്ഞ്ഒച്ചവച്ചുകൊണ്ടിരുന്നവരെകഥയൊഴുക്കിനെഅലോസരപ്പെടുത്താതെഎത്രവേഗമാണ്ഇല്ലാതാക്കിയത് ! അപ്രതീക്ഷിതവുംനിർമിതവുമായ ഏറ്റുമുട്ടലുകളിൽചോദ്യങ്ങൾക്കുമേൽവെടിയൊച്ചകൾ മാത്രം കഥയെഴുത്തിന്റെ നിഗൂഢമായരഹസ്യ അറകളിൽവിചാരണകളില്ലാതെചൂണ്ടുവിരലുകൾ ഛേദിക്കപ്പെട്ടുകൊണ്ടിരുന്നു രാജ്യതന്ത്രത്തിന്റെകോരിത്തരിപ്പിക്കുന്ന താളുകളിൽവെളിച്ചമെത്താത്ത ഇരുമ്പഴികളൊരുങ്ങിയപ്പോൾ,എതിർവാക്കോതിയവർഓരോരുത്തരായി കഥാവശേഷരായി-‘അടയാളങ്ങളേതുമില്ലാതെ!’ എഴുത്തധികാരത്തിന്റെപാദത്തിലമർന്നു മാപ്പിരന്നവർ,പുതിയകഥകളിൽനാട്ടുമുഖ്യരും മന്ത്രിമാരുമായി. പൊളിപറച്ചിലിന്റെതനിയാവർത്തനങ്ങളിൽതിരക്കഥകൾ ഇരമ്പിയാർത്തുകൊണ്ടിരുന്നു. പരിശീലന മികവാർന്നപുതിയ കഥാപാത്രങ്ങൾഅതിവേഗം വളർന്ന്പാഠപുസ്തകങ്ങളിൽസകുടുംബം സചിത്രസാന്നിധ്യമായി –‘ഐതിഹ്യമഹാത്മ്യങ്ങളുടെനടനചാതുരിയോടെ!’ ‘കഥയ്ക്കുള്ളിലെകഥ’പറയാത്ത കഥകൾ,പിന്നിലേക്കതിവേഗം കുതിച്ചപ്പോൾവരികൾക്കിടയിൽനിന്ന്‘വഴിതെറ്റാത്ത’ കുട്ടികൾസംശയം ചോദിച്ചുകൊണ്ടേയിരുന്നു –‘കാണാതായ കഥാപാത്രങ്ങളെപ്പോലെ..!’Continue Reading

ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading