പൂമുഖം നിരീക്ഷണം ചെന്തമിഴ് നാടിന്റെ രാഷ്ട്രീയം

ചെന്തമിഴ് നാടിന്റെ രാഷ്ട്രീയം

ക്കൾ രാഷ്ട്രീയത്തിന്‍റെ പിന്തുടർച്ചക്കാർ ,ഇന്ത്യയിലെ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഈറ്റില്ലം ഇതൊക്കെയാണ് പഴയ കാലത്തെ മദ്രാസ് എന്ന തമിഴ്നാടിന്‍റെ വിശേഷണങ്ങൾ .

കറുപ്പിന്‍റെ വീര്യത്തെ ആരാധിക്കുന്ന, രാമന് പകരം രാവണനെ വീരനായി ആരാധിക്കുന്ന, പുഷ്പങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയുണ്ടിവിടെ .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തുടങ്ങി ഇന്നുള്ള കർഷക പ്രക്ഷോഭങ്ങളിൽ വരെ തമിഴന്‍റെ കയ്യൊപ്പുണ്ട് .

സ്വാതന്ത്ര്യ സമരത്തിന്‍റെ സാഹചര്യത്തിൽ കോൺഗ്രസ് എന്നൊരു കുടക്കീഴിൽ നിലനിന്നുവെങ്കിലും തമിഴൻ എന്ന വികാരം എന്നും നിലനിര്‍ത്തി പോന്നവരാണ് ഇക്കൂട്ടര്‍. .

ദേശീയതയും തമിഴ് സ്വത്വവും തമ്മിലുളള വടംവലി പണ്ടുമുതലേ ഇവിടെ നിലനിൽക്കുന്നു. .ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയവർ കൂടുതൽ തുറന്നൊരു ലോകത്തെ കുറിച്ചു ചര്‍ച്ച ചെയ്തപ്പോൾ മറുവശമുള്ളവർ തമിഴ് ദേശീയതയുടെ പക്ഷത്ത് ഉറച്ചു നിന്നു .

പെരിയാറും രാജഗോപാലാചാരിയും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സംസാരിച്ചെങ്കിലും പുരോഗമനപരമായ ആശയങ്ങളിൽ ബ്രിട്ടീഷുകാരെ അനുകൂലിച്ചു .എന്നാൽ മറുപക്ഷം തമിഴ് സാംസ്കാരികതയെ ഊതി കാച്ചി സ്വയം രാജ്യമായി മാറി പ്രവര്‍ത്തിച്ചു .

അന്ധവിശ്വസത്തിനും അനാചാരത്തിനും എതിരെ ശക്തിയുക്തം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി .ജസ്റ്റിസ് പാര്‍ട്ടിയുടെ ഉദയം പെരിയാറിന്‍റെ സാമൂഹിക അനാചാരങ്ങൾ ക്കെതിരെ പ്രവർത്തിക്കുന്നതിനുള്ള ഒരു സാധ്യത ആയിരുന്നു .യുവാക്കൾ പെരിയാറിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുത്തു. .ബ്രാഹ്മണ അധിനിവേശത്തിന്‍റെ ദൂഷ്യഫലങ്ങൾ പെരിയാറിന്‍റെ പ്രസംഗങ്ങളിൽ മുഖ്യവിഷയങ്ങളില്‍ ഒന്നായി. വിദേശ സന്ദർശനങ്ങൾ അദേഹത്തെ മാർക്സിയൻ ചിന്താഗതിയുടെ ആരാധകനാക്കി മാറ്റി. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നു .പെരിയാറിന്‍റെ വഴികൾ പക്ഷെ അക്രമത്തിന്‍റേതായിരുന്നില്ല .
ഡല്‍ഹി ലൈനാണ്, പക്ഷേ, രാജഗോപാലാചാരി എന്ന കോണ്‍ഗ്രസ്സുകാരൻ സ്വീകരിച്ചത് ഹിന്ദിയെ സംസ്ഥാനങ്ങളില്‍ അടിച്ചേൽപ്പിക്കാൻ ഉള്ള നീക്കം മദ്രാസ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് തിരിച്ചടിയായി .

kamal-haasan-and-rajinikanth-pti-650_650x400_61507125514

ബ്രാഹ്മണിസത്തിന്‍റെ ഭാഷാസംസ്കാരങ്ങളെ തള്ളിവിടുന്നതിനെതിരെ പെരിയാർ ശക്തമായ നിലപാടെടുത്തു .തമിഴ്‌നാടിന്‍റെ സ്വത്വം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. 1944 ല്‍ ജസ്റ്റിസ് പാര്‍ട്ടി ദ്രാവിഡ കഴകമായി പിറന്നു. തമിഴ്‌നാട്ടിൽ ഒരു ബിംബ പ്രതിഷ്ഠയായി പെരിയാർ മാറി. പുരോഗമന പാതയിലെ ഒരു തിരിനാളമായിരുന്നു പെരിയാർ. മിശ്രഭോജനവും, വിധവ വിവാഹവും, സ്ത്രീ സ്വാതന്ത്ര്യവും തമിഴ്നാടിന്‍റെ ചൈതന്യമായി മാറി. പൊതുപ്രവര്‍ത്തനരംഗത്ത് നാരായണ ഗുരുവിന്‍റെ ജീവിതവുമായി ചില സമാന്തരങ്ങള്‍ കാണാന്‍ നമുക്കാവും. .

ദ്രാവിഡ കഴകത്തിന്‍റെ ആരാധകനായാണ് അണ്ണാ ദുരൈ എന്ന തന്ത്രശാലിയായ നേതാവ് വരുന്നത്. വെട്ടിനിരത്തലുകളുടേയും സിനിമ താരപരിവേഷങ്ങളുടേയും രാഷ്ടീയ നേട്ടത്തെ അധികാരമാക്കി മാറ്റിയ ചാണക്യനായിരുന്നു. വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം. അണ്ണാ ദുരൈ തമിഴ്നാട്ടിൽ ഒരു ബിംബമായി മാറിയത് തീവ്രതമിഴ് മനോഭാവത്തിന്‍റെ അഗ്നി ആളിക്കത്തിച്ചായിരുന്നു. നിലപാടുകളിൽ നിന്ന്‍ മലക്കം മറിഞ്ഞ്, പിന്നീട് അദ്ദേഹം, പെരിയാറിന്‍റെ വത്സല ശിഷ്യന്‍റെ റോളിൽ നിന്നും ഭിന്നിപ്പിന്‍റെ രാജകുമാരനായി മാറി.

പെരിയാറിന്‍റെ രണ്ടാം വിവാഹവും പാര്‍ട്ടിയുടെ ഇന്ത്യൻ ജനാധിപത്യത്തിലെ നിലപാടിനെ കുറിച്ചുള്ള തർക്കവും ഉയര്‍ത്തിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ അണ്ണാ ദുരൈ ദ്രാവിഡ കഴകവുമായി തെറ്റിപ്പിരിഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകം എന്നൊരു രാഷ്ട്രീയപാർട്ടിക്ക് രൂപം നല്‍കി. സിനിമ താരങ്ങളെ രാഷ്ടീയ പരീക്ഷണങ്ങൾക്ക് ഇറക്കി തമിഴ്നാട്ടിൽ വിജയം കൊയ്തു തുടങ്ങിയത് അണ്ണാദുരൈ ആയിരുന്നു .ശിവാജി ഗണേശനും എം ജി ആറും കരുണാനിധിയും അടക്കം ഒട്ടനവധി സിനിമ പ്രവര്‍ത്തകര്‍ അണ്ണാദുരൈയുടെ വാത്സല്യത്തിന് പാത്രങ്ങളായി.
കോണ്‍ഗ്രസ്സിന്‍റെ മൃദുഹിന്ദുത്വത്തിന്‍റെ നേതാവായിരുന്നു രാജഗോപാലാചാരി. പാര്‍ട്ടിയില്‍ നിന്ന്‍ പുറത്തു പോയ അദ്ദേഹം സ്വന്തന്ത്ര പാര്‍ട്ടി രൂപീകരിച്ചു കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ അണ്ണാദുരൈയുമായി കൈ കോര്‍ത്ത്, ഹിന്ദിയെ തമിഴ്നാട്ടിൽ ഇറക്കുമതി ചെയ്ത ആചാരി, പിന്നീട് ഹിന്ദിക്കെതിരായി നീങ്ങിയതും ശ്രദ്ധേയമാണ് .

തമിഴ്നാടിന്‍റെ മറ്റൊരു ബിംബം കാമരാജ് ആയിരുന്നു .കോണ്‍ഗ്രസ്സിനെ തമിഴ്നാട്ടിൽ യാഗാശ്വമാക്കിയ കാമരാജ് ലളിത ജീവിതത്തിന്‍റെ ഉടമയായിരുന്നു. തമിഴ്നാട്ടിൽ അധികാരത്തിന്‍റെ ബലത്തിൽ ശക്തമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു .പാവപ്പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനം ലാക്കാക്കി പല പദ്ധതികളും കാമരാജ് തുടങ്ങി വെച്ചു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു കാമരാജ് .അദ്ദേഹം മരണപ്പെടുമ്പോൾ അദ്ദേഹത്തിന്‍റേതായി പോക്കറ്റിലും ജീവിതത്തിലും ചെറിയൊരു തുക മാത്രമായിരുന്നു സമ്പാദ്യം .

കോൺഗ്രസിന്‍റെ കോട്ടകളെ തരിപ്പണമാക്കിയത് അണ്ണാദുരൈയുടെ ശക്തമായ കടന്നു വരവായിരുന്നു. അണ്ണാ ദുരൈ തമിഴരുടെ അണ്ണാവായി മരണം വരെ വാണു. അണ്ണായുടെ മരണവും ഒരത്ഭുതമായിരുന്നു, 15 മില്യൺ ജനത അദ്ദേഹത്തിനു വിട നയിക്കാൻ എത്തി, ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടു .

അദ്ദേഹത്തിന്‍റെ മരണശേഷം ദ്രാവിഡ മുന്നേറ്റ കഴകം രണ്ടായി ,എം ജി ആറിന്‍റെ അണ്ണാ ഡിഎംകെയും കരുണാനിധിയുടെ ഡിഎംകെയുമായി അതു മാറി. ബദ്ധവൈരികളായി അണ്ണാദുരെയുടെ ശിഷ്യന്മാർ. അണ്ണാ ഡിഎംകെയുടെ പേരിൽ ഓൾ ഇന്ത്യ എന്നു കൂട്ടിച്ചേർത്തത് എം ജി ആർ ആയിരുന്നു. ഉദയസൂര്യന്‍റെ ചിഹ്നം ആയിരുന്നു ഡിഎംകെ പാർട്ടിക്ക്, രണ്ടില, ഓൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകത്തിനും ലഭിച്ചു .

എം ജി ആർ മരണപ്പെട്ടപ്പോൾ വീണ്ടും പാർട്ടിയിൽ കലാപമുണ്ടായി .എം ജി ആറിന്‍റെ ഭാര്യ ജാനകിയും സഹനടി ജയലളിതയും പാര്‍ട്ടിയുടെ അധികാരത്തിനായി പോരാടി .എ ഐ ഡി എം കെ വീണ്ടും രണ്ടായി പിളര്‍ന്നു. .പിളർന്നതിനെ വീണ്ടും ഒന്നാക്കിയത് അധികാരം നഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കിയ ജയലളിത ആയിരുന്നു, രണ്ടില വീണ്ടും ചിഹ്നമായി .

വീണ്ടും ഒരു ബിംബമായി ജയലളിത മാറി .മറുവശത്തെ കരുണാനിധിയേക്കാൾ പ്രബലയായി. ജയലളിത ഓർമയായി .

മറ്റൊരു ബിംബ പ്രതിഷ്ഠയ്ക്കായി തമിഴകം തിരക്കിലാണ് .

Comments
Print Friendly, PDF & Email

You may also like