വെബ്ബ് ഡെസ്ക് (Page 16)

ഒപ്പീനിയന്‍   തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പു  നടക്കുകയാണ്.പങ്കാളിത്ത ജനാധിപത്യത്തിലധിഷ്ടിതമായ വികേന്ദ്രീകൃത ആസൂത്രണം ഉറപ്പാക്കുന്ന ഒന്നായിരിക്കണം തദ്ദേശ ഭരണം. കേരള നിയമ നിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, പ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഒന്നാണ്. അത് കൊണ്ട് തന്നെ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നിയമ നിര്‍മ്മാണവും  നിര്‍മ്മാര്‍ജ്ജനവും നടക്കുന്ന നിയമ നിര്‍മ്മാണ സഭയിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളെ തെരെഞ്ഞെടുക്കേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്തേണ്ടത് രാഷ്ട്രീയ കക്ഷികള്‍Continue Reading

മലയാളപുസ്തകപ്രസാധനത്തിലെ പുതിയ സാങ്കേതികതകള്‍, സാദ്ധ്യതകള്‍ ആധുനിക വിവരസാങ്കേതികത ഉപയോഗപ്പെടുത്തി ‘സ്വയം പ്രസാധനം’ (സെല്‍ഫ് പബ്ലിഷിംഗ്) ആരംഭിച്ചിട്ട് ഒരു  ദശകത്തോളമായിരിക്കുന്നു. വന്‍കിട പ്രസാധകര്‍ക്ക് വലിയൊരു വെല്ലുവിളിയായിത്തീര്‍ന്നിട്ടില്ലെങ്കിലും ചിലകാര്യങ്ങള്‍ ഇതിനകം അത് സാധിച്ചെടുത്തിട്ടുണ്ട്. അംഗീകൃത പ്രസാധകര്‍ അച്ചടിച്ചു വിതരണം ചെയ്തില്ലെങ്കില്‍ എഴുത്തുകാര്‍ നിസ്സഹായരായിപ്പോകും എന്നൊരവസ്ഥ പത്തുകൊല്ലംമുമ്പ് നിലനിന്നിരുന്നു. ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ആയിരമോ രണ്ടായിരമോ അച്ചടിച്ച് വര്‍ഷങ്ങളെടുത്ത് വായനക്കാരിലെത്തുന്ന പതിവുരീതികള്‍ തകിടം മറിഞ്ഞിരിക്കുന്നു. ഒരു കോപ്പിപോലും അച്ചടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇ-ബുക്കായി ആയിരക്കണക്കിന് വായനക്കാരിലേക്ക്Continue Reading

ഭാരതീയ ജനതാ പാര്‍ട്ടിയും, അവരെ പിന്താങ്ങുന്ന ആര്‍ എസ് എസും, അവരാല്‍ നയിക്കപ്പെടുന്ന സംഘപരിവാറും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്മാദ ദേശീയതയുടെ പുറകെയാണ് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി. ഒന്നിന് പുറകെ ഒന്നായി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ നിലപാടുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ് വര്‍ഷങ്ങളുടെ മതേതര പാരമ്പര്യത്തിന്റെ മേനി നടിക്കുന്ന ആ പ്രസ്ഥാനം. ജെ.എന്‍.യുവില്‍ പൊട്ടിത്തെറിക്കപ്പെട്ട രാഷ്ട്രീയസാഹചര്യത്തില്‍ നിന്നാണ് പ്രകടമായ മാറ്റം കോണ്‍ഗ്രസ്സില്‍ കണ്ടു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കപ്പെടുകയും, രാഹുല്‍Continue Reading

ഒപ്പീനിയന്‍   വർഗ്ഗീയത പരത്തുന്നതും മനുഷ്യനെ തമ്മിലകറ്റുന്നതുമായ ഓരോ സംഭവങ്ങളോടുമുള്ള നമ്മുടെ നിശബ്ദത കൂട്ടമരണത്തിലേക്കുള്ള ചവിട്ടുപടി പണിയുന്നതിനു സമാനമാണ് . സ്വപ്നം കാണാൻ സാധിക്കാത്ത വിധം ഇൻഡ്യാ മഹാരാജ്യത്ത് അസഹിഷ്ണുത വളരുന്നതായി കാണുന്നു. ഇതില്‍ പ്രതിഷേധിക്കുന്നത് ന്യൂനപക്ഷങ്ങളും ഇടതുപക്ഷ അനുഭാവികളും ഒറ്റപ്പെട്ട ചില ഭൂരിപക്ഷ സമുദായക്കാരും മാത്രം, സഞ്ജയ് ഭട്ടിനെപ്പോലെ ചുരുക്കം ചിലർ. മതത്തിനതീതമായി  മനുഷ്യരെക്കാണുന്നതിനായി ലോകത്തിന്‍റെ എല്ലാ കോണിലും ആഹ്വാനങ്ങളും മറിച്ചുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും നടക്കുന്നു. ഇന്ത്യയിലും കലാകാരന്മാരുംContinue Reading