മധുശങ്കർ മീനാക്ഷി

കോഴിക്കോട് വേങ്ങേരി സ്വദേശി
പത്രപ്രവർത്തകൻ, അധ്യാപകൻ, കവി, നോവലിസ്റ്റ്, ചിത്രകാരൻ. കൃതികൾ :പുള്ളിക്കറുപ്പൻ ( നോവൽ ) . കസവുകടൽ, അവസാനത്തെ സെൽഫി, ഒരു യുദ്ധത്തിന്റെ മുന്നൊരുക്കം പക്ഷികൾ വായിക്കുന്നത് ( കവിതാ സമാഹാരങ്ങൾ ) വാക്കുമരം ബ്ലോഗ്, ലസാഗു, തോന്ന്യാക്ഷരം എന്നീ എഫ്ബീ പേജുകള്‍ .
മത്സ്യന്യായ ചിത്രപ്രദർശനം ശ്രദ്ധിക്കപ്പെട്ടു വരപ്പെൻ പോർട്രേറ്റ് സീരീസ് തുടരുന്നു.

കേൾക്കുന്നുണ്ടോ…? വരണ്ടുപോയ ഈ മണലാരണ്യത്തിലിരുന്ന് വറ്റിപ്പോയ പുഴയുടെ പാട്ട് നിങ്ങൾ കേൾക്കുന്നുണ്ടോ…? മറന്നുവെച്ച ഗൃഹാതുര സ്മരണകളിൽ ഇപ്പോഴും ഒരു വേനൽത്തുമ്പി ചിറകൊതുക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ…? ഇത് 93.7 റേഡിയോ ഗപ്പി… എക്കോ ഫിൽറ്ററിനു പിന്നിലുറപ്പിച്ച ഹൈ പിച്ച് മൈക്രോഫോണിൽ ഇലോഷ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒരു റേഡിയോ ജോക്കി അങ്ങനെയാണ്. മൗനം കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി വെറുതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മരുഭൂമിയിൽ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണ് കൂടുതലെന്ന് ഇലോഷയ്ക്കറിയാം. വരണ്ട നാക്കുകൊണ്ട് മരുമുള്ളുകളെContinue Reading