കുമാരി ദാമോദർ (Page 2)

സ്വദേശം : നോർത്ത് പറവൂർ, എറണാകുളം, ജോലി ചെയ്തത് കാനറാബാങ്കിൽ. ഇപ്പോൾ "ജീവന കല "യുടെ പരിശീലക.

നിന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

മണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading