ലേഖനം (Page 11)

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയെ തറ പറ്റിച്ചു. വിജയഭേരി മുഴക്കി കോൺഗ്രസ് ദേശീയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചു. സി പി എമ്മിന്റെ ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ ആണ് കോൺഗ്രസ് സത്യപ്രതിജ്ഞയിലേക്കു ക്ഷണിച്ചത്. ” കേരള സഖാക്കൾ എന്ത് പറയും”, എന്നായി യെച്ചൂരി . അന്ന് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രൂസ്റ്റിൽ (സഹ്മത് ) അദ്ദേഹം ലഞ്ച് കഴിക്കുവാൻ വന്നിരുന്നു. അവിടെയുണ്ടായിരുന്നContinue Reading

തത്ത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവുമധികം മൂർച്ഛിച്ച ഘട്ടത്തിൽ സി.പി.ഐ (എം) നെ നയിക്കാൻ നിയോഗിക്കപ്പെട്ട നേതാവാണ് സീതാറാം യെച്ചൂരി. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളി വർഗത്തിനാണെന്നും അതുകൊണ്ടു തന്നെ ജനകീയ ജനാധിപത്യ മുന്നണിയെ നയിക്കുക എന്ന കടമ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയപ്പാർട്ടിയെന്ന് സ്വയം കരുതുന്ന തങ്ങൾക്കാണെന്നുമുള്ള ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് സി.പി.ഐ (എം) മുന്നണിരാഷ്ട്രീയം സംബന്ധിച്ച അടവുനയങ്ങൾക്ക് രൂപം നല്കാറുള്ളത്. ഹർകിഷൻ സിംഗ് സുർജിത്തിന്റെ കാലം മുതൽ ദേശീയരാഷ്ട്രീയം സംബന്ധിച്ച നയങ്ങളിൽContinue Reading

സ്ത്രീ പുരുഷ തുല്യതയുടെ കാര്യത്തിൽ വികസിത മുതലാളിത്തത്തിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരെയാണ് താലിബാൻ എന്നു സങ്കല്പിക്കുക അങ്ങിനെ എങ്കിൽ ഇടതു പുരോഗമന കേരളം ഏതാണ്ട് പാതി വഴിയിലാണ്, ഒരമ്പത് കി മി ഇനിയുമുണ്ട് മുതലാളിത്തത്തിലേക്ക് ‌ . ജന്മിത്തത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുതലാളിത്ത വ്യക്തി – സ്ത്രീ – പുരുഷ സ്വാതന്ത്ര്യ സങ്കല്പങ്ങളിൽ പോലും ഇനിയും എത്തിയിട്ടുമില്ല എന്ന അവസ്ഥ ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ എക്കാലത്തുംContinue Reading

മറ്റൊരു ഒളിമ്പിക് കായിക മാമാങ്കത്തിനുകൂടി തിരശ്ശീല വീണിരിക്കുന്നു. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. എന്നാൽ ചില നേട്ടങ്ങളെ കോട്ടങ്ങൾ ഗ്രസിച്ചൊരു കാഴ്ച്ചയാണ് അന്തിമ ഫലത്തിൽ വ്യക്തമായത്. രാജ്യത്തെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത രാജ്യങ്ങൾ വരെ സുവർണ്ണനേട്ടങ്ങൾ കൊയ്തപ്പോൾ 145 കോടി ജനസംഖ്യയുള്ള, മാനവവിഭവശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാം പോയിന്റ് നിലയിൽ 71 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020 നേക്കാൾ 1 മെഡൽContinue Reading

അപരനുള്ളു കാട്ടുവാനുള്ള ഉപായം കൂടിയാണ് ഓരോ എഴുത്തും. ആശാൻ തൻ്റെ ഉള്ളു കാട്ടിയത് നായികമാരിലൂടെ ആയിരുന്നു. പുറമെയുള്ള ‘ചിന്നസ്വാമി’ വേഷവും അനുരാഗത്തിൽ തിളച്ചുമറിയുന്ന ഉള്ളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഉള്ള് കാട്ടാൻ നായികമാരാണ് നല്ലത് എന്നത് ആശാൻ സ്വീകരിച്ച തന്ത്രപരമായ ഉപായം ആയിരിക്കണം. സൂക്ഷ്മദൃക്കുകളല്ലാത്ത ഭൂരിപക്ഷം പരന്മാരെ ഉള്ളു കാട്ടാതിരിക്കുക എന്നത് കൂടിയാണല്ലോ ലക്ഷ്യം: ആശാൻ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു മുമ്പാണ് ‘നളിനി’യും ‘ ലീലയും എഴുതുന്നത് എന്നത് യാദൃച്ഛികമല്ല. ജീവിതകാമനയിൽContinue Reading