കവിത (Page 70)

  മരതക വര്‍ണം നെല്‍പ്പാടങ്ങള്‍ നേരിയ മഞ്ഞു പുതച്ചിങ്ങനെ മകരമാസത്തിലൊരു പുലരി കടലിന്റെ അറ്റം ആകാശത്തിന്‍റെ ദൂരം അളന്നെടുക്കാം നാവികന്റെ പ്രതീക്ഷ ഒരു നിശ്ചല ബിംബം കാറ്റുപോലും ശൂന്യം കിണറ്റിൽ മുട്ട സൂക്ഷിക്കുന്ന പൊന്മ കാഴ്ച നഷ്ടപ്പെട്ട പച്ചക്കുതിര ദ്രവിച്ച പുൽനാമ്പുകൾ വിയർക്കുന്നു വഴിതെറ്റിയ വര്‍ഷം ചോപ്പിൽ മയിൽകൊന്ന കുന്നുകൾ കടും വേനലിന്റെ അവസാന തുടിപ്പ് വഴിയാത്രക്കാര കുടിയിറക്കം കുരുവിയും കുഞ്ഞുങ്ങളും മരം മുറിക്കുന്ന ശബ്ദം പാതി തേഞ്ഞ ചന്ദ്രൻContinue Reading

രാത്രി രണ്ടാം യാമവും നിശ്ശബ്ദം യാത്രയാകുമ്പോൾ ഉണർന്നു, എന്നിലെ പരശ്ശതം നോവുകൾ, അസ്വാസ്ഥ്യം, ഓർമ്മകൾ ഇല്ലൊരു മഞ്ഞുതുള്ളിയുതിർന്നു വീഴുന്നൊരിലയൊച്ച, ഒരു കൂമൻറെയാകുലമാം നിലയ്ക്കാത്ത മൂളൽ ഉള്ളിലെ കൂർത്ത മുള്ളുകൾ കുത്തി നോവിക്കുന്നു പാവം ഹൃദയത്തെ ഈ നിമിഷത്തിലോരോ ശ്വാസത്തിലും കേൾക്കുന്നു ഞാൻ പിറവിയിലൂറ്റം കൊണ്ടു നിലവിളിക്കുന്ന ആയിരം, കുഞ്ഞുങ്ങളെ മുഷ്ടി ചുരുട്ടി ചോര തെറിച്ചു കറുത്ത ചുണ്ടുകൾ പിളർന്നുല്ക്കടം ഘോഷിക്കുന്നവർ “മർത്ത്യനായ് ഞാൻ പിറന്നിതാ പ്രണയത്തിനായ് പിതൃത്വമേ, ചുരത്തും മാതൃത്വമേContinue Reading

  ഓർമകളുടെ ഉദയാസ്തമനം എത്ര പെട്ടെന്നാണ് ശൂലങ്ങളെയ്ത് എരിയുന്ന ഓർമ്മകളെ നിന്നെ ഞാൻ ഭ്രമണം ചെയ്യുന്നു കണ്ണുനീർ വറ്റുന്നു ചുടുനിശ്വാസങ്ങൾ കോമരം തുള്ളുന്നു ഹര്ഷവും തേടി ഹൃദയം ചിറകടിക്കുന്നു തീരാത്ത ഈ ചടുലഭ്രമണനൃത്തം തടയുന്നതെങ്ങനെ ഓർമ്മകളുടെ ജ്വലനം ഊതിക്കെടുത്തി മറ്റൊരു കരിക്കട്ട തീർക്കാൻ എന്റെ സർഗ്ഗശക്തി തുനിയുന്നു മറന്നുവോ എന്ന് ചോദിച്ചതിനി ഓർമ്മപ്പെടുത്തേണ്ട.Continue Reading

  പഴകി തകർന്നൊരീ വീടിന്റെ മൂലയിൽ ചവിട്ടി ചുരുട്ടിയ നഷ്ടകാലം….. പലകുറി വന്നെന്നെ മാടി വിളിക്കുന്നു ചാപിള്ളയാകാത്ത സ്വപ്ന ബോധം നരയായ് തുടങ്ങുന്ന വാർദ്ധക്യ വിരസത…. ചങ്ങാതിയായവൾ വർണ്ണമാക്കി ചിത്രം വരയ്ക്കും വിരൽ വഴക്കത്തോടെ ചിന്തകൾ മാരിവിൽ രൂപമാക്കി . അലസത വല്മീക കൂനകളൊന്നായി യന്ത്രക്കരം പോൽ പൊടിച്ചെറിഞ്ഞു ഓടി വലഞ്ഞു ഞാൻ എത്തി…… അന്ധകാരത്തിൻ കൊടുമുടിയിൽ മുന്നിൽ പി ഇരുന്ന ശൂന്യത കണ്ടു ഞാൻ…. സ്വയം കുത്തിപ്പൊട്ടിച്ച്…… കാഴ്ചContinue Reading

  കണ്ടു കണ്ടിരിക്കെ കെട്ടുപോകുന്ന പകലൊരു പ്രേമത്തിന്‍റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്* നോക്കിനോക്കിയിരിക്കെ ചോപ്പ് ചോര്‍ന്നൊരാകാശം ഒരു റെവല്യൂഷണറിയുടെ അവസാനത്തെ പുകയാണ് ദാസാ**, അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്, രുചിരാഗങ്ങളില്‍ വെള്ളിവീണപ്പോഴത്തെ ആമാശയങ്ങളുടെ നിത്യനിതാന്തമായ ഒട്ടലുകളാണ് പ്രിയപ്പെട്ട അന്നമ്മ മാത്യൂസേ***, ഓര്‍ത്തോര്‍ത്തിരിക്കെ മങ്ങിയൂര്‍ന്നുപോയ പച്ച, കോരിയെടുക്കെ തീര്‍ന്നുപോയ ഒരു കുമ്പിള്‍ നീര്, ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍, ഒക്കെ ഓരോരോ കരള്‍ ഞടുക്കലുകളാണ്.. മനമിറുക്കലുകളാണ്. നോക്കൂ വഴിവക്കില്‍ കിടക്കുന്ന ഈ ചോര പറ്റിയ പാവാട,Continue Reading