പറപ്പള്ളിക്കണ്ടത്തിൻ്റെ ഭാണ്ഡം
2022-08-30
അത്യാഹിത വിഭാഗത്തിൽ നിന്നും വിളി വന്നു. ചെല്ലുമ്പോൾ സ്‌ട്രെച്ചറിൽ വീർത്ത വയറുമായി ഒരു സ്ത്രീ കിടക്കുന്നു. അടുത്തു നിന്ന രണ്ട് വനിതാ പോലീസുകാർ സല്യൂട്ട് അടിച്ചു. പേപ്പറുകൾ തന്നു.“മാഡം വനിതാ ജയിലിൽ നിന്നുമാണ്. രണ്ടു മൂന്ന് ദിവസമായി ഇവർ വലിയ ബഹളമായിരുന്നു. വയറു വേദനയാണെന്നും പറഞ്ഞു പല അഭ്യാസങ്ങളുംഎടുത്തു.”“അഭ്യാസങ്ങളെടുത്തെന്നോ? സുഖമില്ലാത്ത ആളെ വേഗം ആശുപത്രിയിലെത്തിക്കുകയല്ലേ വേണ്ടത്? അല്ലാതെ ക്രിട്ടിക്കലായിട്ടാണോ കൊണ്ടുവരുക?”“കൊലപ്പുള്ളിയാണ്. പലരും വെളിയിൽ ചാടാൻ ഇത്തരം അടവുകളൊക്കെ കാട്ടും മാഡം.Continue Reading

















