ചുപ്കേ ചുപ്കേ
2026-11-07
കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായ ഒരു മരക്കസേരയിൽ ചാരിക്കിടന്ന് അയാളിങ്ങനെ ജീവിതത്തെ ഓരോ ഏടുകളായി ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രാവിലെമുതൽ അല്പാല്പമായി നുണയുന്ന മദ്യത്തിന്റെ ലഹരി അയാളുടെ ഓർമ്മകളെ നേർരേഖയിലല്ലാതെ സഞ്ചരിക്കുന്ന കൂനനുറുമ്പുകളെപ്പോലെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ നാളുകൾ മാത്രം അവശേഷിക്കെയാണ് അയാൾ നീണ്ട അവധിയെടുത്ത് കൊച്ചുകുട്ടികളെപ്പോലെ സ്വപ്നം കാണാൻ തുടങ്ങിയത്. അനിമേഷൻ സിനിമകളിലെ പെട്ടെന്ന് അപ്രത്യക്ഷരാകുന്ന കുട്ടിച്ചാത്തൻമാരേപ്പോലെ. കരയിലേക്ക് ഇടിച്ചുകയറാൻ എത്തുന്നContinue Reading

















