ടി. അരുൺ കുമാർ (Page 2)

തിരുവനന്തപുരത്തിനടുത്ത് പെരുകാവ് സ്വദേശി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും നേടി. കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതി അംഗം. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തകൻ. പ്രമുഖ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ആനുകാലികങ്ങളിലും ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു. കഥാരചനക്ക് കേരള സർവ്വകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, സംസ്ഥാന സർക്കാരിന്റെ ഖസാക്ക് സുവർണ്ണ ജൂബിലി കഥാ പുരസ്‌കാരം, മാദ്ധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവോർഡ് എന്നിവ നേടിയിട്ടുണ്ട്.

പ്രസിദ്ധീകൃത കൃതികൾ : ചീങ്കണ്ണിയെ കനലിൽ ചുട്ടത് ( കഥാ സമാഹാരം)
തടവ് ചാടിയ വാക്ക് ( ലേഖന സമാഹാരം)
ടോൾ ഫ്രീ, ലാ ടൊമാറ്റിനാ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്

വരും തലമുറകൾക്ക് ഈ ഭൂമിയിൽ എത്ര കണ്ട് വാസം സാധ്യമാണ് എന്നത് ഒരു ചോദ്യമാണ്. അത് ഇക്കണോമിക്സിന്റെ ചോദ്യമല്ല , ഇക്കോളജിയുടെ ചോദ്യമാണ്. ആ ചോദ്യത്തെ നമ്മൾ പുച്ഛിച്ച് തള്ളുന്നു. ഇലോൺ മസ്ക്കിനെ പോലുള്ളവർ അത് പണ്ടേ കാര്യമായെടുത്ത് അന്യഗ്രഹങ്ങളിൽ കുടിയേറാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ലോകം അതിവേഗം പരമ്പരാഗത ഇന്ധനങ്ങൾ ഉപേക്ഷിക്കുന്നത് എന്ത് കൊണ്ടാണ് ? ലഭ്യതക്കുറവ് അല്ല പ്രധാന കാരണം. മറിച്ച് അത് പാരിസ്ഥിതികമാണ്. പാരമ്പര്യേതര ഊർജംContinue Reading

ആദ്യമേ പറയട്ടെ, ഇതൊരു പരമരഹസ്യമോ വെളിപ്പെടുത്തലോ അല്ല. ഹിന്ദിപ്രചാരസഭാ മേധാവികളിലൊരാളായിരുന്ന ഉത്തരേന്ത്യക്കാരന്‍ ഹരിചരണ്‍ദാസിന്റെ മരണവൃത്താന്തവും അതിലേക്ക് നയിച്ച സാഹചര്യങ്ങളുമെല്ലാം വായനാശീലമുള്ള പലര്‍ക്കും അറിവുള്ളതായിരിക്കും. എങ്കിലും പുതിയ ചില രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിച്ച് അത് ഒന്ന് കൂടി പറയുന്നൂവെന്നേയുള്ളൂ. കോവിഡ് വേരിയന്റുകള്‍ വരുമ്പോള്‍ നമ്മള്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കും പോലെ. ഒരു സ്വാഭാവിക പ്രതിരോധം. കാലന്‍കോഴികള്‍ ‘പൂവ്വാ’ എന്ന് ചോദിച്ച് മനുഷ്യനെ മരണകവാടം കടത്തിയിരുന്ന ഒരു കാലത്തെ കേരളത്തിലേക്കാണ് ഹരിചരണ്‍ദാസ് വരുന്നത്. പ്രചാരസഭയുടെContinue Reading

കൂമൻ കാവിൽ എത്തിയപ്പോഴും ആ ചുവന്ന മഴ നിന്നു പെയ്തു. കൂമൻ കാവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ഏറുമാടങ്ങൾ അത്രയും ചാറ്റൽ മഴയിൽ ആദ്യമേ തന്നെ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടൽ ഇടിഞ്ഞു വീണിരുന്നു. അവിടെ കൊടുങ്കാറ്റിലും പറന്നു പോവാത്ത അപ്പവും മുട്ട റോസ്റ്റും പത്ത് രൂപ കോംബോ ആയിരുന്നത് രവി ഓർത്തു. പക്ഷേ നാണക്കേട് ആയിരുന്നത് കൊണ്ട് സ്കൂൾ കുട്ടികൾ പോലും അത് കഴിച്ചിരുന്നില്ലല്ലോContinue Reading