സതീശന്‍ പുതുമന

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽContinue Reading

ഹാറുക്കി മുറാക്കാമിയുടെ Birthday Girl എന്ന പുസ്തകത്തിന് ഒരു കൈപ്പത്തിയുടെ നീളവും വീതിയുമേയുള്ളൂ- നാൽപ്പത്തി രണ്ട് പേജുകളിലായി പറഞ്ഞിരിക്കുന്ന ഒരു ചെറുകഥ! പഠിത്തത്തിനിടെ പാർട് ടൈം ആയി ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് പരിചാരകർ മാത്രമുള്ള ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റോറൻറാണ്‌ രംഗം – കാഷ് കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയസ്കയും അതേ പ്രായമുള്ള ഫ്ലോർ മാനേജരും ആറാം നിലയിലെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ റെസ്റ്റോറൻറ് ഉടമയുമാണ്Continue Reading

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..കുട്ട്യേടത്തി കറുത്തിട്ടാണ്.ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.Continue Reading

(ഡോ. പി പി പ്രകാശൻ എഴുതിയ മറുവായന എന്ന പുസ്തകം – ഒരാസ്വാദനം) പുസ്തകത്തിൻറെ തുടക്കത്തിലെ കുറിപ്പുകളിലൊന്നിൽ ഡോ.പ്രകാശൻ അദ്ധ്യാപകരെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു ‘നിരന്തരം പുകയുന്ന വാക്കിൻ്റെ വെടിപ്പുരയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരെയാണ് നമ്മൾ അധ്യാപകർ എന്നു വിളിക്കുന്നത്.’ സമൂഹം കാലാകാലങ്ങളായി ഒരുക്കിവെച്ചിരിക്കുന്ന സൂക്ഷ്മങ്ങളും സങ്കീർണ്ണങ്ങളുമായ ചതിക്കുഴികളെ കുറിച്ച്, അവർക്കുള്ള മുന്നറിയിപ്പായി ‘മറുവായന’യെ ഒറ്റ വാക്യത്തിൽ വിലയിരുത്താം. സാമൂഹ്യ പ്രശ്നങ്ങളെ ഗഹനമായ വിശ്വാസപ്രമാണങ്ങൾ ഉദ്ധരിച്ച് അപഗ്രഥിച്ചും പരിഹാര ക്രിയകൾ നിർദ്ദേശിച്ചും ഉള്ളContinue Reading

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.” പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്. അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു. ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി. ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്…. കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു: വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല.Continue Reading