ഗീത കൃഷ്ണൻ

ഗീത കൃഷ്ണൻ. വീട്ടമ്മ. പെരുമ്പാവൂർ സ്വദേശി. ശിവനന്ദ എന്ന പേരിൽ ലേഖനങ്ങളും കഥകളും കവിതകളും എഴുതിയിരുന്നു. 'മഞ്ഞു പൂത്ത വെയിൽമരം', (കഥാ സമാഹാരം), ഇടപ്പിള്ളി ശിവൻ-ഇടറാത്ത വിശ്വാസക്കരുത്ത്' (ജീവ ചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

പറയാൻ കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ. വൈദ്യരെ കൊച്ചിന് ചൊറിയാന്ന് പറഞ്ഞു പറഞ്ഞ് മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്കുവരെ കയ്പ്പായിട്ടുണ്ടാവും. കഷായക്കുറിപ്പടി കീറപ്പേഴ്സിലേയ്ക്ക് തിരുകി, ഒക്കത്തിരുന്നു ഞെളിപിരി കൊണ്ട കൊച്ചിന്റെ തുടയ്ക്കൊരു പിച്ച് കൊടുത്തു. “അടങ്ങിയിരി കൊച്ചേ”.. അവള് കീറിപ്പൊളിച്ചു. കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച കൈയിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ പെരുവിരൽContinue Reading

“എന്റെ വംശം തന്നെ കാരണം! “ പറഞ്ഞത് നാരായൻ ……. നാരായൻ കുറെ നാളായി എന്റെ മനസ്സിലൊരു നോവായി കിടക്കുന്നു. കുഞ്ഞാദിച്ചന്റെയും ഇട്യാതിയുടെയും കൊച്ചുരാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയുമൊക്കെ സഹവാസിയായി ഞാൻ മാറുമ്പോൾ ഇടയ്‌ക്കൊന്നും നാരായനെ ഓർത്തതേയില്ല. ഞാൻ തിരക്കിലായിരുന്നു … കാട്ടിടവഴികളുടെ കൊടും മുഴക്കത്തിലലിഞ്ഞ് കുരുമുളകും കാപ്പിക്കുരുവും പറിയ്ക്കണമായിരുന്നു. കൊടിവേര്‌ ചതച്ചിട്ട് കാപ്പി അനത്തണമായിരുന്നു. കാട്ടാചാരങ്ങളിൽ നമിയ്ക്കണമായിരുന്നു. ആടയും ആഭരണങ്ങളുമില്ലാത്ത കാട്ടുഭാഷയുടെ ഇലമണം ശ്വസിയ്ക്കണമായിരുന്നു. “നമുക്കൊരു മൊറയൊണ്ട് .. നമ്മളായിട്ടത് തെറ്റിയ്ക്കണോ?”Continue Reading