കാറ്റില്പ്പെടുന്ന കുഞ്ഞിക്കൂടുകള്‍
2016-09-16
എന്‍റെ കൊച്ചുകൂട്ടുകാരൻ പ്രണവിനിപ്പോൾ ഒൻപതുവയസ്സുണ്ട്. രണ്ടര വയസ്സുള്ളപ്പോൾ കൂട്ട് കൂടിയതാണ്. കുറച്ചുകാലം അവന്‍റെയമ്മ സൊനാലി, ഹോസ്റ്റലിൽ എന്നോടൊപ്പമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു പൂനയ്ക്കു പോയതിനുശേഷം വീണ്ടും അവളെ കാണുമ്പോൾ കൂട്ടായിട്ട് ഈ കുഞ്ഞുട്രോഫിയുമുണ്ട്. അവളുടെ ഭര്‍ത്താവ്, കെമിസ്റ്റായ കിഷോറിന് ട്രാൻസ്ഫർ കിട്ടി ബാംഗ്ലൂർക്കു വന്നതാണ്. സൊനാലി ജോലിയൊക്കെ വിട്ട് കുട്ടിക്കെമിസ്റ്റുമായി അടിച്ചുപൊളിച്ചു കഴിയുന്നു. അവരെക്കുറിച്ചു പറയുകയാണേൽ…. ‘മെയ്‌ഡ് ഫോര്‍ ഈച്ച് അദർ’ എന്ന പരസ്യവാചകത്തിനു പറ്റിയ ജോടി. ലയൺസ് ക്ലബ് നടത്തിയContinue Reading

















