കഥ (Page 39)

  ആഴ്ചയിലൊരിക്കൽ ആറ്റു നോറ്റ് കിട്ടുന്നൊരവധിയാ. അതും പണ്ടാരടക്കാനായിട്ട് ഇങ്ങനെ ഓരോന്ന് വാങ്ങി വയ്ക്കും. എന്നിട്ട് വെറുതേ കാലും നീട്ടി സിറ്റൗട്ടിലിരുന്നാൽ പോരേ? ബാക്കിയൊള്ളോർക്ക് വിശ്രമം പറഞ്ഞിട്ടില്ലല്ലോ. ഞാനിതെപ്പോ പൊളിച്ച് തീർത്തിട്ട് ഒന്നു നടു നിവർത്തുമെന്റെ ഭഗവാനേ…”* അടുക്കള വാതിലിൽ നിന്നും പുറത്തേയ്ക്കുള്ള പടിയുടെ താഴെ കുത്തിയിരുന്ന് കക്കയിറച്ചിയുടെ ചെറിയൊരു കുന്ന് പൊളിച്ചിടുന്ന അശ്വതിയുടെ പരിഭവവും, ഇടയ്ക്ക് പുറത്തേയ്ക്ക് തെറിക്കുന്ന ശാപവാക്കുകളും കേട്ട് തെങ്ങിൻ ചുവട്ടിൽ കിടന്നിരുന്ന വെളുത്ത പൂച്ച,Continue Reading

കുഞ്ഞമ്മാവന്റെവീടിന്റെ തെക്കേ കോലായിലായിരുന്നു അമ്മയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരുന്നത്. രാത്രിയുടെ ഏതോ യാമത്തിൽ ആരുമറിയാതെയാണ് അവർ പോയത്. അല്ലെങ്കിലും ജീവിതത്തിലെ എല്ലാ യാത്രകളിലും അവർ ഒറ്റക്കായിരുന്നല്ലോ അച്ഛന്റെ മരണ ശേഷമാണ് തറവാട് വിറ്റ് സഹോദരങ്ങൾക്ക് വീതം വക്കേണ്ടി വന്നത്. നാല്പത് വർഷം ജീവിച്ച വീട്ടിൽ നിന്ന് അച്ഛന്റെ ഭാഗമായ് കിട്ടിയ വിഹിതവും വാങ്ങി പടിയിറങ്ങുമ്പോൾ മാത്രമാണ് ആദ്യമായ് അമ്മ ദിശയറിയാതെ പകച്ചു നില്ക്കുന്നതു കണ്ടത്. കയറിക്കിടക്കാൻ ഇടമില്ലാത്തവളുടെ മിഴികളിലെContinue Reading

  ഇന്ന് നേരത്തേ ഓഫീസിലെത്തണം…ആരേയും പേടിച്ചിട്ടല്ല..ആരേയും ബോദ്ധ്യപ്പെടുത്താനു മല്ല…എങ്കിലും–‘ രാമെഗൌഡ കന്നടത്തില്‍ ചിന്തിച്ചു. ‘ശിവലിംഗു സെക് ഷന്‍ ഓഫീസറാണ്..ഞാന്‍ അയാളുടെ കീഴില്‍ ഒരു അക്കൌണ്ടന്‍റും. അല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ശിവലിംഗു ഓഫീസറായിട്ടല്ല ജനിച്ചത്. ഞാന്‍ അക്കൌണ്ടന്‍റായിട്ടുമല്ല. സാധാരണ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നതു പോലെ ജനിച്ചു. സാധാരണ കുട്ടികളെ പോലെ വളര്‍ന്നു. പഠിച്ചു. വലുതായി. ഒരേ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ശിവലിംഗു കുറെ വര്‍ഷം തുടരെത്തുടരെ പരീക്ഷയെഴുതി എസ്.ഓ. ആയി. ഞാനുംContinue Reading

സ്ഥലം: ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌. ‘പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍, രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ? നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘ എന്ന്‍ ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം. പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം. സമയം എട്ടുമണിയോ ടടുപ്പിച്ച്…Continue Reading

റെയില്‍വെ സ്റ്റേഷനും ഓവര്‍ ബ്രിഡ്ജിനും ഇടയില്‍ ആള്‍ക്കാരും വാഹനങ്ങളും തിരക്കിട്ട് പായുന്ന ‘മുക്കുട്ട’യുടെ മറുവശം, പെട്ടിക്കടകള്‍ നിരന്ന പാതയോരം ചേര്‍ന്ന്, എല്ലാറ്റിലും കണ്ണയച്ച്, കൃഷ്ണോന്‍ നിന്നു. ഉച്ചത്തെ ചൂടിന്‍റെ ബാക്കി അന്തരീക്ഷത്തില്‍ ഒഴിഞ്ഞു പോയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കടകളില്‍ നിന്നും റോഡില്‍ നിറയുന്ന ആള്‍ക്കാരുടെ മുഖങ്ങളില്‍ ആ ചൂട് തളര്‍ച്ചയായി പടര്‍ന്നു. കാത്തു നില്‍ക്കാന്‍ സമയമില്ലാതെ എല്ലാവരും ഓടുന്നത് എവിടെയെങ്കിലുമൊന്നിരിക്കാന്‍- ഒന്ന് തല ചായ്ക്കാന്‍ ബദ്ധപ്പെട്ടാണ്.Continue Reading