TRAVEL (Page 3)

മഴമൂടിയ സമതലങ്ങള്‍രാഘവപൂർ കടന്ന് കോശി നദിയുടെ കിഴക്ക് വശത്തു കൂടെ ഞങ്ങൾ യാത്ര തുടര്‍ന്നു. സമയം രാവിലെ പത്ത് മണി. സിംരാഹി വിട്ട് ഏകദേശം രണ്ടു മണിക്കൂറായി. സുഖമില്ലാത്ത അച്ചനെ കാണാന്‍ ഡ്രൈവർ അനിൽ വീട്ടില്‍  പോയിരുന്നത് കൊണ്ട് പകരം ശങ്കര്‍ വിദ്യാര്‍ത്ഥിയായിരുന്നു വണ്ടിയോടിച്ചിരുന്നത്. സഹര്‍സ എത്താന്‍ ഏകദേശം രണ്ടു മണിക്കൂറേ വേണ്ടുവെങ്കിലും കൂടുതൽ സമയമെടുക്കും. മഴയും വെള്ളം നിറഞ്ഞ പാതയും. വഴിയിലെ കാഴ്ചകള്‍ നിശ്ചലചിത്രങ്ങളായി ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. ആകാശംContinue Reading

നദികളുടെ പ്രണയപ്രകൃതികള്‍ നദികള്‍ മണ്ണിനെ ചുംബിക്കുമ്പോള്‍ മാരിവില്ലുകള്‍ പൂത്തിറങ്ങുന്നു. പ്രണയത്തിന്‍റെ ഓരോ തുള്ളിയും മണ്ണിനോടെന്താകും പറഞ്ഞിട്ടുണ്ടാവുക. ചമ്പാരൻ സീതാമാഡി മധുബനി സുപ്പോൾ അരാരിയ കിഷൻഗഞ്ജ്. നേപ്പാളിന്‍റെ സ്നേഹസ്പർശം. അതിന്കീഴെ മുസഫർപൂർ ദർഭംഗ സഹർസ മധേപുര പൂർണിയ കതിഹാർ. നദികളെ മരുമകളായി കാണുന്നയിടങ്ങൾ. പിന്നീട് ഇതിനെയെല്ലാം ആവാഹിക്കുന്ന ഗംഗയോട് ചേർന്ന് സിവാൻ സരൺ വൈശാലി സമസ്തിപൂർ ബേഗുസരായി ഖഗാഡിയ മുംഗേർ. നദികളുടെ ജീവിതം ബീഹാറിന്‍റെയും ജീവിതമാണ്. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ ജനിക്കുന്ന ഭൂമിയുടെContinue Reading

മണ്ണിനെ പ്രണയിച്ച നദികൾ നദികൾ കുതിച്ചുപായുന്ന മത്സ്യങ്ങളെപ്പോലെയാണ്. ഗ്രാമങ്ങളെ വളഞ്ഞ് കൂട്ടിപ്പിടിച്ച് അവിടത്തെ അലങ്കാരമായി ഗ്രാമീണരുടെ അഹങ്കാരമായി ഈ നദികളൊഴുകുന്നു. ബീഹാറിൽ പുഴകളുടെ യാത്രകൾ വിവിധ കാലങ്ങളിൽ വിവിധ നിറങ്ങളിലാണ്. തണുപ്പേറുന്ന നവംബർ മുതൽ നിഗൂഢമായ മൂടൽമഞ്ഞിന്‍റെ പുതപ്പിൽ ചില്ലിൻ കൂട്ടിലെന്നോണം നിശബ്ദമായി ബുദ്ധന്റെ കണ്ണ് പോലെ ശാന്തമായി ചലനമില്ലാതെ നിദ്രകൊള്ളുന്നവൾ. വസന്തത്തിന്‍റെ മാർച്ച് മാസങ്ങളാകട്ടെ പൂക്കളുടെയും ചെടികളുടെയും കിളികളുടെയും പ്രണയത്തിന്‍റെയും കലമ്പലാണ്. ചൂട് കൂടിവരുന്ന മെയ് ജൂൺ മാസങ്ങളിൽContinue Reading

നദികളുടെ യാത്രകൾ “കിത്നി പുരാണീ ധാരാ സുഖയീ…കിത്നി പുരാണീ ധാരാ ബദൽ ഗയീ” എത്ര നീരുറവകള്‍ വറ്റിവരണ്ടു…എത്ര നീരുറവകള് മാറിയേ പോയി. എന്‍ ഡി ടി വി പ്രൈം ടൈമിൽ രവീഷ് കുമാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ എന്നെയത് ബീഹാറിന്‍റെ ഓര്‍മകളിലേക്ക് കൊണ്ടുപോയി . യാത്ര ചെയ്താല്‍ തീരാത്ത ഗ്രാമങ്ങള്‍. ചമ്പാരനും ദര്‍ഭംഗ സഹര്‍സയും സുപോലും കഗാഡിയയയും ഭഗല്‍പൂരും. അതിന്‍റെയോരം ചേർന്ന് വളഞ്ഞും പുളഞ്ഞും പ്രണയിക്കുന്ന ബാഗ്മതിയും ഗണ്ടകും കോശിയും ബൂരിContinue Reading

കന്ധമാലിലേക്ക് കന്ധമാലിലേക്കുള്ള ബസ്സ്‌ പുറപ്പെട്ടു. പതിനാറു മണിക്കൂറോളം വേണം ടിക്കാബലിയില്‍ എത്താന്‍. ഗഞ്ചം ജില്ലയിലെ ബഞ്ചാപ്പൂരില്‍ ഇറങ്ങി വീണ്ടും ഒരു നാല്‍പതു കിലോമീറ്റര്‍ കൂടെ സഞ്ചരിക്കണം. ഒരു കാലത്ത് ഏറെ നിഷ്കളങ്ക ജീവിതങ്ങള്‍ പൊലിഞ്ഞ നാടായിരുന്നു കന്ദമാലിലെ ടിക്കാബലിയും സമീപപ്രദേശങ്ങളും. ഇന്നും അതിന്‍റെ മുറിവേറ്റ ജീവിതങ്ങളും ബാക്കിപത്രങ്ങളും അവശേഷിക്കുന്നയിടം. ബസ്സില്‍ പലരും കച്ചവടാവശ്യത്തിനായി വന്ന് തിരിച്ചുപോകുന്നവരും ദൂരെയെവിടെയൊക്കെയോ പഠിക്കുന്ന കുട്ടികളുമാണ്. പലരുടെയും കൂടെ അവരുടെ പിതാക്കളുമുണ്ട്. കുറച്ചൊക്കെ സാമ്പത്തികശേഷിയുള്ള പുറത്തുനിന്ന്Continue Reading