നോവൽ (Page 2)

മലയാളനാടിൽ രാഹുൽ ശങ്കുണ്ണി എഴുതുന്ന നോവൽ അടുത്ത ലക്കത്തോടെ അവസാനിക്കുകയാണ്. തികച്ചും പ്രോത്സാഹന ജനകമായ വായനയാണ് നോവലിനു ലഭിച്ചത്. പ്രസാദ് കാനത്തുങ്കലിന്റെ ചിത്രങ്ങളും വിൽസൺ ശാരദ ആനന്ദിന്റെ മുഖചിത്രങ്ങളും ഉടനീളം അഭിനന്ദിക്കപ്പെട്ടതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. തികച്ചും മൗലികമായ കഥാതന്തുവിന്റെ ഗരിമയും സൗന്ദര്യവും ധ്വനിപ്പിക്കുന്നതായിരുന്നു നോവലിസ്റ്റ് നൽകിയ പേര്. വായനക്കാർക്ക് നന്ദി. നോവലിസ്റ്റിനും കലാകാരന്മാർക്കും അഭിനന്ദനം. നൂറ്റിപ്പതിമൂന്ന് ഞായറാഴ്ച ഉച്ചയോടെയാണ് പുറപ്പെട്ടത് ആദ്യം അടൂരിലുള്ള രാജന്റെ അനിയത്തി രാജിയുടെ വീട്ടിലേക്ക് പോയി. അവിടെവച്ച്Continue Reading

നൂറ്റിയൊൻപത് സ്റ്റെല്ല മടങ്ങിയെത്തിയപ്പോൾ ജോസ് അവളുമായി കലഹമൊന്നും ഉണ്ടാക്കിയില്ല. സാധാരണയിലും കവിഞ്ഞ് കുശലം പറയുകയും വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. എങ്കിലും തിരിച്ചെത്തി നാലാം നാൾ സ്റ്റെല്ലക്ക് തപാലിൽ ഒരു വക്കീൽ നോട്ടീസ് കിട്ടി. വിവാഹമോചനത്തിന് അഭിഭാഷകൻ മുഖേന ജോസ് അയച്ച നോട്ടീസ് ആയിരുന്നു അത്. അല്പം കഴിഞ്ഞ് ഹേമ വിളിച്ചപ്പോൾ അവൾ അതിനെ പറ്റി പറഞ്ഞു:‘എനിക്ക് ജോസച്ചായന്റെ നർമ്മബോധം വളരെ ഇഷ്ടമായി. എൻ്റെ കുടുംബത്തിലേക്ക് അയക്കാതെ ഇങ്ങോട്ട് നോട്ടീസ്Continue Reading

നൂറ്റിയാറ് അടുത്ത ആറുമാസം ജോസിന്റെയും സ്റ്റെല്ലയുടെയും ദാമ്പത്യം പുറമേക്ക് സംഭവരഹിതമായി കടന്നുപോയി. രണ്ടുമാസത്തെ ശമ്പളം നൽകി ജോസ് ജോലിക്കാരിയെ പറഞ്ഞു വിട്ടു. ഭക്ഷണം പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, മുറ്റമടിക്കുക മുതലായ എല്ലാ ജോലികളും സ്റ്റെല്ല ചെയ്തുവെങ്കിലും ജോസിന് ഒരു ദിവസം പോലും തൃപ്തി തോന്നിയില്ല. വേഗതക്കുറവിനെ പറ്റിയായിരുന്നു അയാളുടെ പ്രധാന പരാതി. അതു ന്യായവുമായിരുന്നു. ഏതു ജോലിയും ലോകത്തെ സകല സമയവും ബാക്കിയുണ്ട് എന്ന മട്ടിലാണ് സ്റ്റെല്ല ചെയ്യുന്നത്.Continue Reading

നൂറ്റിമൂന്ന് മണ്ണടിയിലെ ഉടയാംകുളം പള്ളിയിൽ വെച്ചായിരുന്നു നീതുവിന്റെ ചരമ ശുശ്രൂഷയും അടക്കവും. കേട്ടറിഞ്ഞ് വലിയൊരു ജനസഞ്ചയം തന്നെ പള്ളിയിൽ എത്തി. സ്റ്റെല്ലയുടെ അലംഭാവം കാരണമാണ് കുട്ടിക്ക് മരണം സംഭവിച്ചതെന്ന് ഒരു ശ്രുതി എങ്ങനെയോ പരന്നിരുന്നു. ‘വീണിട്ട് അരമണിക്കൂർ കഴിഞ്ഞാ ആശുപത്രിയിൽ കൊണ്ടുപോയത്. അമ്മ കതകടച്ച് പാട്ട് കേൾക്കുവാരുന്നു. പോരാത്തതിന് എങ്ങോട്ടാ കൊണ്ടുപോയത്! ഒരു സാദാ ആശുപത്രീലേക്ക്. തള്ളക്ക് കൊച്ചിനെ രക്ഷിക്കണമെന്നൊന്നും ഇല്ലാരുന്നു.’പരിചയമില്ലാത്ത ഒരുവൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉറക്കെ പറയുന്നത് ഗിരിContinue Reading

തൊണ്ണൂറ്റിയൊൻപത് പ്രതീക്ഷിച്ച നാലിൻ്റെ സ്ഥാനത്ത് ആറു കുടുംബങ്ങളാണ് കാട്ടിൽ നിന്ന് മണ്ണടിയിൽ എത്തിയത്. ആലില മണ്ണിൽ എന്ന താഴ്ന്ന പ്രദേശത്ത് രാജന് എൺപത് സെന്റ് സ്ഥലം ഉണ്ട്. അവിടെ ആഗതർക്ക് വീടുകൾ പണിയാൻ തുടങ്ങി. അഴകുറ്റ ആറു ചെറിയ വീടുകൾ. വെങ്കിടാചലം എന്ന മണ്ണടിയിലെ പ്രധാന മേശരി തന്നെയാണ് വീടിന്റെ അളവുകൾ നിശ്ചയിച്ചതും കല്ലിട്ടതും. ധൃതഗതിയിൽ പണികൾ നീങ്ങി. രാജനും പുതിയ താമസക്കാരും ആവേശത്തോടെ പണിയിൽ പങ്കുകൊണ്ടു. വീടുകളുടെ അഴകുContinue Reading