Translated by Manoharan V P
We.
We live on two lands
with deep sea between
and devil behind us.
We.
What if we never met?
We share the same night.
What if curfew
rules your nights?
The dreams you inter and send
reach me safe,
and when the east blushes rose
our yards are full of
white orchids.
We live on two continents,
between us the ocean.
What if we never met?
We share the same white truth –
We own the same sun.
മൂലകവിത: കറുത്ത ചങ്ങാതിക്ക്
രചന: പി പി രാമചന്ദ്രന്
നാം
ഇരുവ൯കരയില് വസിപ്പോ൪
നമുക്ക് നടുക്കു സമുദ്രം
പിറകില്‍ ചെകുത്താന്
നാം
പരസ്പരം കാണാത്തോ൪
എങ്കിലുമെന്ത്?
നമുക്കൊരേ രാത്രി.
നിന് വ൯കരയില്
നിശാനിയമം
എങ്കിലുമെന്ത്?
നീ കുഴിച്ചുമൂടി
അയച്ച കിനാക്കള്‍
എനിക്കു കിട്ടുന്നൂ ഭദ്രം
കിഴക്കു തുടുത്താല്‍
മുറ്റം നിറയെ
വെളുത്ത മന്ദാരങ്ങള്‍.
നാമിരുകരയില്‍
നടുക്കു സമുദ്രം
പരസ്പരം കാണാത്തോ൪
എങ്കിലുമെന്ത്?
നമുക്കൊരേ വെണ്മ
നമുക്കൊരേ സൂര്യന് .
കവര്‍: ജ്യോതിസ് പരവൂര്‍


