January 2026 (Page 2)

‘ആധുനിക ഇന്ത്യയുടെ ശിൽപി’ എന്നറിയപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ജവഹർലാൽ നെഹ്‌റുവും ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിന്‍റെ ഭാര്യയായിരുന്ന എഡ്വിന മൗണ്ട്ബാറ്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യതസ്ത അഭിപ്രായങ്ങളാണുള്ളത്. അവർക്കിടയിൽ പ്രണയമുണ്ടായിരുന്നു എന്നും അല്ല അഗാധമായ സൗഹൃദമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. വസ്തുത എന്തായിരുന്നാലും ഈ ബന്ധത്തെക്കുറിച്ച് ചുരുങ്ങിയത് അഞ്ച് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നതാണ് വസ്തവം. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മൗണ്ട്ബാറ്റന്‍റെയുംContinue Reading

ഞാന്‍, നിവേദിത, എഴുതുന്നത് : പ്ലേറ്റിന് നടുവില്‍ രണ്ട് ചെറിയ പൂരി – അതിന് മേലെ സോസറില്‍ ചോറ് – ചുറ്റും അരിക് ചേര്‍ന്ന് എണ്ണക്കിണ്ണത്തിന്‍റെ വലുപ്പത്തിലുള്ള ചെറിയ കണ്ണാടിപ്പാത്രങ്ങളില്‍ കറികളും ഉപ്പിലിട്ടതും തൈരും പായസവും. വരിനിന്ന് ഞാനത് വാങ്ങിച്ചു. വലിയ ഹാളില്‍ നിരത്തിയിട്ടിരുന്ന വൃത്താകൃതിയിലുള്ള മേശകള്‍ക്ക് ചുറ്റും നടന്ന് കൂട്ടുകാര്‍ ഒഴിവുള്ള ഇരിപ്പിടങ്ങള്‍ കണ്ടെത്തുന്നുണ്ടായിരുന്നു. പ്ലേറ്റില്‍ നിന്ന് ഒന്നും ചിതറി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് പതുക്കെയാണ് അവരുടെ നടപ്പ്. പ്ലേറ്റ്Continue Reading

ചെറ്റെങ്കിലുമുണ്ടോഒറ്റ തടുക്കിലിരുന്ന്ചർക്ക തിരിച്ചൊരുനേരിന്നൂറ്റംനൂറ്റവിചാരം? ഉറ്റവരെല്ലാംധർമ്മപഥത്തിൽഒറ്റ പ്രാർത്ഥന മാത്രംതെളിയുംവട്ടക്കണ്ണട,ഉണ്ടോകൂടെ കൂട്ടുംനീളൻ വഴിയിലെനേരിന്നൂന്നൽ ? സത്യാന്വേഷണവ്യഗ്രത നിത്യംനോറ്റിയെടുത്തൊരുനോട്ടപ്പൊരുളും ? മെറ്റയോട് ഞാൻ ചോദിച്ചുഇറ്റു സംശയഭാവത്തിൽമെറ്റ – നരേറ്റീവ് കാലത്ത്ഈയൊറ്റ കാര്യം സ്വകാര്യമായ് ! കവർ: ജ്യോതിസ് പരവൂർContinue Reading

കടമക്കുടി നിഹാര റിസോർട്ടിനടുത്തു നിന്നാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. 2 മണിക്കൂർ, മുളവുകാട്, വൈപ്പിൻ, കടമക്കുടി തുടങ്ങിയ ഏതാനും ദ്വീപുകളുടെ ഓരത്തുകൂടി ഒരു സായാഹ്ന ജലയാത്ര. ഡ്രൈവറും ഗൈഡ് ആയി ഋത്വിക് എന്ന് പേരുള്ള ഒരു യുവാവും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇത് അവരുടെ രണ്ടാമത്തെ ബോട്ടാണ് എന്നും ആദ്യത്തെ സന്ദർശകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് രണ്ടാമത്തേതിലേക്ക് നയിച്ചത് എന്നും അവർ പറഞ്ഞു. വൈദ്യുതിഎൻജിൻ ആയതുകൊണ്ട് സ്വച്ഛമായ ജലവിതാനത്തിൽ ശബ്ദമില്ലാതെContinue Reading

അങ്ങനെ കാലം നീണ്ടു പോകുന്നു. എനിക്ക് 18 വയസ്സായി. അച്ഛന്‍റെ മരുമകന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നെ പുടമുറി കഴിക്കുന്നു. മൂപ്പരുടെ അമ്മയെ ഞങ്ങള്‍ മൂത്തമ്മയെന്നാണ് വിളിക്കാറ്. പോകുന്നതിനു മുമ്പ് ഒരു ഉപദേശം മാത്രം എനിക്ക് തന്നു. ഭര്‍ത്താവിന്‍റെ അമ്മയെ മൂത്തമ്മ എന്ന് വിളിക്കരുത്. അവരെ സ്വന്തം അമ്മയായി കണ്ട് അമ്മയെന്ന് വിളിക്കണം. ആ ഉപദേശം അപ്പടി സ്വീകരിച്ചു. അവിടെ എത്തിയ അന്നു തന്നെ ഞാന്‍ മുറ്റമടിക്കാന്‍ തുടങ്ങി. പക്ഷെ ഡോക്ടർContinue Reading