സാമൂഹ്യം (Page 11)

ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്‌ലിക്കോവ്‌സ്‌ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്‍റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ല. ഇപ്പോള്‍ സര്‍‌വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം.Continue Reading

ഗുരു സന്യാസിയായിരുന്നു. നമ്മളീ സന്യാസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്യാസം എന്താണു എന്ന് ആലോചിക്കണം. സന്യാസത്തെ നമുക്ക് ആത്മം എന്നും അപരം എന്നും തരം തിരിക്കാം. ഹിന്ദുമതത്തിലും ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും സന്യാസിമാരുണ്ട്. ആത്മത്തിന്റെ കാര്യം പറയുകയാണെങ്കിൽ – പലരും സന്യസിക്കുന്നത് മോക്ഷം കിട്ടാനാണു. ദൈവത്തിൽ അലിഞ്ഞുചേരാൻ, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ, പരമമായ നിർവ്വാണത്തിനു. ഈ മോക്ഷം എന്നത് സ്വാർത്ഥമായ, സ്വന്തം സുഖത്തിനെ മാത്രം ലക്ഷ്യമാക്കുന്ന ഒരു കാര്യമാണു. മറ്റുള്ളവർക്ക് ഗുണമുണ്ടാകാതെ ഹിമാലയത്തിലോ മറ്റോContinue Reading

കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടുന്നവർക്ക് സുപരിചിതമായ പേരാണ് ശീതളിന്റേത്. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നവൾ. ജന്മമാണോ ജീവിതമാണോ ഒരാളുടെ ജെണ്ടർ തീരുമാനിക്കുന്നത് എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ യാതൊരു സംശവുമില്ലാതെ ശീതൾ പറയും മനസ്സാണ്. ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌. നമ്മുടെ സ്വാതന്ത്ര്യ ദിനത്തിന് അങ്ങനെ ഒരർഥം കൂടിയുണ്ടാവട്ടെ. അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ :Continue Reading

ചൈനയും പാക്കിസ്ഥാനും നമ്മുടെ നിരന്തര ശത്രുരാജ്യങ്ങളാണ്. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് അധികാരം കിട്ടുമ്പോഴൊക്കെ ബി.ജെ.പി.പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അത്യുത്സാഹത്തോടെ സന്ദർശനം നടത്തി ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അയല്പക്കബന്ധം നന്നായാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ എന്നാണു ബി.ജെ.പി.ക്കാർ ഇതിനു പറയാറുള്ള ന്യായം. അയല്പക്കവുമായി ആരാണ് സൗഹൃദവും സമാധാനവും ആഗ്രഹിക്കാത്തത്? പക്ഷെ നമ്മൾ ആഗ്രഹിച്ചത് കൊണ്ടായോ? വാജ്‌പൈ പ്രധാനമന്ത്രി ആയപ്പോഴാണു ചൈനയുമായി നല്ല ബന്ധത്തിനു ആദ്യമായി തുടക്കം കുറിച്ചത് എന്ന് ബി.ജെ.പി.ക്കാർ അവകാശപ്പെടാറുണ്ട്.Continue Reading

അഞ്ചു വര്‍ഷം മുമ്പ്, അയര്‍ലന്‍ഡിലെ കഥകള്‍ പറഞ്ഞിരിക്കുന്ന ഒരു പ്രഭാതത്തിലാണ്‌ വാര്‍ത്തകളുമായി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് വന്നിരുന്ന നഗരഘോഷകരെ(Town Criers)ക്കുറിച്ച് നൈജലില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത്. തെംസ് തീരത്ത് അതിരാവിലെ തുടങ്ങിയ ഷൂട്ട്. ഇടക്കിടെ അരിച്ചിറങ്ങുന്ന മഴ. നാജി എന്ന ഇറാക്കി-ഇംഗ്ലീഷ്കാരന്‍റെ വീടാണ്‌ ഷൂട്ടിംഗ് ലൊക്കേഷന്‍. എഗ്ലിംഗ്ടണിലെ ഈ വീട് ഒരുപാട് സിനിമകളില്‍ കയറിക്കൂടിയിട്ടുണ്ട്. തെംസ് വീതി കുറഞ്ഞ് ഒരു തോടു പോലെ ഒഴുകുന്നത് ഇവിടെയാണ്‌. നാജിയുടേത് എല്ലാ ആധുനികസൗകര്യങ്ങളുമുള്ളContinue Reading