സാമൂഹ്യം (Page 10)

  കേരളപ്പിറവിദിനത്തില്‍ നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു കാര്യമാണ്, ഇന്‍ഡ്യയില്‍ പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചതും മാതൃകയായതും നമ്മുടെ കൊച്ചുകേരളമാണ് എന്ന വസ്തുത. ദാ, ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിനു തെരുവില്‍ ഇറങ്ങി നില്‍ക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുകരി ക്കാവുന്ന ഉത്തമ മാതൃക. സര്‍ക്കാര്‍ Vs സര്‍ക്കാര്‍. വട്ടം കറങ്ങുന്നത് ജനവും. സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ തെരുവിലിറങ്ങിയത് തെരുവുകളുടെ സംരക്ഷണത്തിന് വേണ്ടിയല്ല; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനാണ്. ഭരണഘടന മനുContinue Reading

കഴിഞ്ഞദിവസം ടോമിനെ ഒരു ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ കണ്ടു. നല്ല വാര്‍ത്തകള്‍ക്കിടയിലല്ലെന്നു മാത്രം. കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ട്. പഴയ, തിളങ്ങുന്ന കുര്‍ത്തയും സ്വര്‍ണ്ണമാലയും നിറമുള്ള കണ്ണടയുമൊക്കെയുണ്ട്. മുഖം മറച്ചിട്ടൊന്നുമില്ല. അതിനാല്‍ത്തന്നെ പഴയ ആത്മവിശ്വാസത്തില്‍ കുറവൊന്നും കാണാനുമില്ല. പണ്ടൊക്കെ വണ്ടിയുടെ മുന്നിലേയ്ക്ക് കയറിയിരുന്നയാള്‍ ഇപ്പോള്‍ ജീപ്പിന്‍റെ പിന്നിലേയ്ക്കാണെന്നു മാത്രം. കൂടെ ഒരു പോലീസുകാരനും. സ്ഥലം തലസ്ഥാനം. കുറ്റം വിശ്വാസവഞ്ചന, ചതി, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തിരുത്ത്, തിരിമറി…. അങ്ങനെ പലതും. നാല്‍‌പ്പതു വര്‍ഷം മുമ്പുള്ള എണ്ണപ്പട്ടണത്തിലേയ്ക്ക് ടോംContinue Reading

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.Continue Reading

  നഴ്സിംഗ് കോഴ്സ് കഴിയാൻ നാലഞ്ച് മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരു വൈകുന്നേരം ഞാനും എന്‍റെ മുറി പങ്കിടുന്ന സുഹൃത്തും കൂടി ഒരു ചെറിയ യാത്രയ്ക്ക് പദ്ധതി ഇടുന്നു. അവളുടെ സ്നേഹിതനെ കാണലാണ് ലക്ഷ്യം. ഞാനൊരു ധൈര്യത്തിന് കൂടെപ്പോകുന്നു എന്നു മാത്രം പേ വാർഡിന്‍റെ എൻട്രൻസ് കടന്ന് മെഡിക്കൽ കോളേജാശുപത്രിയുടെ അകത്തു കൂടിയാണ് യാത്ര. അവൻ ഏഴാം വാർഡിനപ്പുറത്തെ പടിക്കെട്ടിൽ ഞങ്ങളെ കാത്തുനില്‍‌ക്കും. അതാണ് പതിവ്. പക്ഷെ, അന്ന് പേContinue Reading

ഗ്രന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനംContinue Reading