വി. എ ബാലഗംഗാധരൻ

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി തഹസിൽദാർ, ഇലെക്ഷൻ ഡെപ്യൂട്ടി കളക്ടർ, പാലക്കാട് ADM ,കണ്ണൂർ ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ, ലാൻഡ് ട്രിബുണൽ ഡെപ്യൂട്ടി കളക്ടർ എന്നീ നിലകളിൽ ജോലി ചെയ്തു. ഇപ്പോൾ അഡ്വക്കേറ്റ് ആയി പ്രവർത്തിക്കുന്നു.

രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്ന ബ്രിട്ടീഷ് സ്പീക്കറെ പോലെയോ, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഒരു സജീവ രാഷ്ട്രീയ പാർട്ടിമെമ്പറായി തുടരുന്ന അമേരിക്കൻ സ്പീക്കറെ പോലെയോ അല്ല ഇന്ത്യയിലെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ. ഇന്ത്യൻ സ്പീക്കർ തന്റെ രാഷ്ടീയ പാർട്ടിയിൽ നിന്ന് വിട്ടു പോകുന്നില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം എടുക്കുന്നത് തുടരുന്നില്ല എന്നുമാത്രം. ഇന്ത്യയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശ്രീ ജി.വി മാവ് ലങ്കർ ഇന്ത്യയിലെContinue Reading