സുധീർ രാജ്

യുവകവി. കായംകുളം സ്വദേശി. വ്യോമസേനയില്‍ ആയിരുന്നു. ഇപ്പോള്‍ കേരളസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.

അപ്പൻ കറ്റ മോട്ടിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . തട്ടുമ്പുറത്തു കറ്റയൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് തട്ടുമ്പുറമില്ലായിരുന്നു . പത്തായത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് പത്തായമില്ലായിരുന്നു . ചായ്പ്പിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് ചായ്പ്പില്ലായിരുന്നു. എരുത്തിലിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . *ഞങ്ങൾക്കെരുത്തിലില്ലായിരുന്നു. പുരയിടത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് പുരയിടമില്ലായിരുന്നു. വിതച്ചതപ്പൻ ഞാറു നട്ടതപ്പൻ വെള്ളം തേകിയതപ്പൻ വളമെറിഞ്ഞതപ്പൻContinue Reading