അയ്റാന്‍–ടര്‍ക്കിഷ് ഇംഗ്ലീഷ്–ബോസ്ഫറസ്
(ഇസ്താംബുള്‍ യാത്രാനുഭവം തുടരുന്നു) ഹാളും രണ്ട് മുറികളും തുറന്ന അടുക്കളയും ഉള്ള ഒരു Airbnb യിലായിരുന്നു അഞ്ചു ദിവസത്തെ ഇസ്താംബുള്‍ വാസം. എല്ലാ എഴുത്തും ടര്‍ക്കിഷ് ഭാഷയില്‍ ആയിരുന്നതുകൊണ്ട് ടി വി പ്രവര്‍ത്തിപ്പിക്കുന്നതിനടക്കം സഹായം ആവശ്യമായി വന്നു. പ്രശ്നം ലളിതമായി വിശദീകരിച്ച് വീട്ടുടമയ്ക്ക് ഞങ്ങള്‍ സന്ദേശം അയയ്ക്കും. സംശയത്തിന് ഇട തരാത്ത മട്ടില്‍ പടിപടിയായി നമ്പറിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയായെത്തും.ടി.വി. പ്രഭൃതികള്‍ പത്തിContinue Reading





















