രതി പതിശ്ശേരി (Page 2)

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

  ഒന്നും എളുപ്പമല്ലെന്ന് പലവുരു കേട്ടത് പ്രണയിക്കാൻ മധുരിയ്ക്കാൻ ചവർക്കാൻ പുളിച്ചു​തേട്ടാൻ മുറുക്കിവെയ്ക്കുന്ന സമയത്തിൽ തന്നെ പുതപ്പിനുള്ളിൽ നിന്നും വിടുതലാവാൻ പ്രഷറും ഷുഗറും മരുന്നാക്കി അരച്ചെടുക്കാൻ വെള്ളത്തിലിട്ടിട്ടും കുതിരാത്തവരെ മുളക് പുരട്ടി വറുത്തെടുക്കാൻ കായക്കറ പിടിച്ച കൈവിരലുകൾ എണ്ണതൊട്ടു മിനുക്കി​ ​വെയ്ക്കാൻ നീലം കൂടിയ വെള്ളകളെ പേടിയില്ലാതെ മടക്കി വെയ്ക്കാൻ തിരക്കിൽ നനച്ച മുടിക്കെട്ടിനെ ഈറൻതോർത്തി ഉണക്കിയെടുക്കാൻ തിളച്ചിരിയ്ക്കുന്ന വെള്ളം കുപ്പി ചുളിയാതെ നിറച്ചുവെയ്ക്കാൻ വേർപെടാത്ത ​പെൻസിലും​ ​​കോമ്പസും ചെപ്പിലിട്ട്Continue Reading

  ‘മിസ് യു ഡിയർ’ എന്ന് നീ പറയുമ്പോൾ ഇരുട്ടിനെ പുണർന്നുറങ്ങിയിരുന്ന നിലാവ് കണ്ണുചിമ്മി എഴുന്നേല്‍ക്കുന്നു. മുറ്റത്തെ നന്ത്യാർവട്ടം ആകെ നിറഞ്ഞ് വെള്ളക്കടൽ ആവുന്നു. അടുക്കളയിലെ പാത്രങ്ങളിൽ ഇഷ്ടങ്ങൾ മധുരം കുടയുന്നു. അലമാരയിലെ തുണിയടുക്കുകളിൽ നിന്നും പൂമ്പാറ്റകൾ പാറി വരുന്നു. നിറങ്ങളിലെ ചോപ്പുകൾ നെറ്റിയുടെ വീതി കുറയ്ക്കുന്നു. കൺമഷിച്ചെപ്പ് കണ്ണാടിയിലേക്ക് വീണ്ടും പാളുന്നു. പിന്നെ, വേഗം കുറയ്ക്കാതെത്തന്നെ ഞാൻ എന്ന സൈക്കിൾ വഴികളിൽ, തൊടികളിൽ, ചിറകളിൽ, കൈവിട്ടു പറക്കുന്നു…Continue Reading

പടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading

  മണിനാദങ്ങളുടെ പുലർച്ചകളിൽ ധൃതികളുടെ ദ്രുത വേഗം കടുകു മണികളായി പൊട്ടിത്തെറിക്കാതിരിക്കാൻ കറിയിലെ എരിവും പുളിയും തീൻ മേശയിൽ തൊലി പൊള്ളിക്കാതിരിക്കാൻ രാത്രിയുടെ പുനർവായനകളിൽ ഭേദഗതി വരുത്തുന്ന നിയമങ്ങളുടെ സമ്മത പത്രങ്ങളിൽ ഒപ്പ് വെക്കാതിരിക്കാൻ പാലപ്പൂമണം ഒഴുക്കുന്ന ഇരുട്ടിന്റെ സംഗീതം കൂർക്കംവലിയിൽ മുങ്ങിപ്പോവാതിരിക്കാൻ എഴുത്ത് മേശയിൽ അടുക്കിപ്പെറുക്കി വെച്ച ഹൃദയത്തുടിപ്പുകൾ പരിഹാസമേറ്റ് ചുളുങ്ങാതിരിക്കാൻ അവരിലെ രുചികളും നമ്മളിലെ അരുചികളും തിങ്ങി നിറഞ്ഞ് വിയർക്കാതിരിക്കാൻ ധാർ ഷ്ട്യത്തിന്റെ സിന്ദൂരം നെറ്റിയിൽ വൃത്തിContinue Reading