ടാങ്കുകൾ മറിയുന്നത്.
2019-04-18
ജാഥയില് ഏകദേശം അമ്പതോളം ആളുണ്ടായിരുന്നു. “ഇങ്കിലാ സിന്ദാവാ” വിളി കുട്ടിക്കാലം മുതലേ കേട്ടിരുന്നതുകൊണ്ട് ഞങ്ങള്, കൌമാര-മിച്ചഭൂമി-ജന്മിപ്പയ്യന്മാര് പരിഭ്രമിച്ചില്ല! പക്ഷേ വടക്കേതിലെ കമലാക്ഷിയും തെക്കേപ്പറമ്പിലെ നാണുവും ഒരേ സ്വരത്തില് “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്ന് അത്യന്തം ഉച്ചസ്ഥായിയില് – ജന്മിപ്പയ്യന്മാരെ- “കുട്ടി-വർഗ്ഗശത്രു” ആണെന്ന് മനസ്സില് സങ്കല്പിച്ച് അല്പം ധാര്ഷ്ട്യം കലര്ത്തി വിളിച്ചപ്പോഴ് ആ അരിവാളെങ്ങാനും മേലെ വീഴുമോ എന്നു പേടിച്ചു. ദൂരെ നിന്ന് കേട്ടതാണെങ്കിലും, പക്ഷേ, “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്നContinue Reading

















