ഗീത കൈപ്പറമ്പ്

എഴുത്തും വായനയും ഇഷ്ടം. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു. സ്വദേശം തിരുവനന്തപുരം. കനറാ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ തൃശ്ശൂർ കൈപ്പറമ്പിൽ താമസിക്കുന്നു.

ഭൂട്ടാൻയാത്രയിലെ സ്വപ്‌നദർശനം(യാത്രാവിവരണം) ഒറ്റമരക്കാവുകൾ (കവിതാസമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയതാരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽകുന്തിച്ചിരുന്നു..നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്തതേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽസാധകം ചെയ്തു…വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..ജനാലച്ചില്ലിനിപ്പുറം സമാന്തരമായിസ്വപ്നപ്പൂമൊട്ടുകൾവിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണുനിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശംകെട്ടുതുടങ്ങി..ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ചമാത്രം ബാക്കിയായി..ശ്വാസം കിട്ടാതെ പിടഞ്ഞകിഴക്കും പടിഞ്ഞാറും തെക്കും വടക്കുംകേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുകസാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെവാളുപോലെ മുന്നിൽContinue Reading

ഉത്സവപ്പിറ്റേന്ന് ആനയെതളച്ചിട്ടൊന്നാം പാപ്പാൻസ്ഥലം കാലിയാക്കി…..അയാൾ… രണ്ടാം പാപ്പാൻ…തീറ്റവെട്ടുകാരനെതിരഞ്ഞെങ്കിലും, അയാൾ മയക്കത്തിലാണ്,തലേ രാത്രിയിലെ ആഘോഷം സിരകളിൽ പതഞ്ഞു തീർന്നില്ല…..പനമ്പട്ട കൊണ്ട്‘പാമ്പാടി കൃഷ്ണനെ’ മയപ്പെടുത്താമെന്നയാൾ….അങ്ങനെയാണ് വസന്തം തഴുകാത്തൊരാ വനഭൂമിയിൽ ഒലട്ടിപ്പനയന്വേഷിച്ചിറങ്ങിയത്…..സ്വന്തം കരളിന്റെ ശാഖയിൽ കൂടുവയ്ക്കാൻ കിളികളില്ലല്ലോയെന്ന് അയാൾ ഓർത്തു…..അന്നും മഴമുത്തുകൾ പൊട്ടിച്ചിരിക്കാത്ത ഗ്രീഷ്മമായിരുന്നല്ലോ…മൗനം ചുംബിച്ച മനസ്സുമായിഎല്ലാ ഉത്സവക്കാലത്തുംഇതുപോലെ പനയന്വേഷിച്ച്‌ നടക്കുമായിരുന്നു…പനമ്പട്ടയ്ക്ക് പറ്റിയ ഒരു ഗ്രീഷ്മശാഖിയതാ നെറുകയിലൊരുപനങ്കുലയുമായി നിൽക്കുന്നു…..പാതിമെയ്യായിരുന്നവൾശ്യാമമേഘങ്ങൾ പെയ്തിറങ്ങിതൊടിനിറഞ്ഞൊരു രാവതിലതിസാഹസപ്പെട്ട് പിണങ്ങി…പിന്നെപ്പടിയിറങ്ങി നടന്നുപോയി….അയാളുടെ കരളിൽ കനലെരിഞ്ഞു…. അത് തീപ്പൊരിയായ് കത്തിപ്പടർന്ന മീനമാസത്തിലെ തൈപൂയനാൾContinue Reading