മലയാളനാട്

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? പി കൃഷ്ണദാസ് ഉത്തരം: ചരിത്രം സവിശേഷമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജ്ഞാനരൂപമാണ്‌. തിരഞ്ഞെടുത്ത സംഭവങ്ങളുടെ വിവരണമല്ല ചരിത്രം.സംഭവങ്ങളുടെ വിശകലനവും വിമര്‍ശനവുമാണ്. ചരിത്രത്തെ നിര്‍മ്മിക്കുന്നത് ചരിത്ര രചയിതാക്കളുടെ പ്രത്യയശാസ്ത്രമാണ്.ഭരണകൂടത്തിന് അനുസൃതമായോ,പ്രത്യയശാസ്ത്ര സ്ഥാപനത്തിനു അനുസൃതമായോ ചരിത്രം നിര്‍മ്മിക്കപ്പെടാം.ചരിത്രംContinue Reading

വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു,Continue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെContinue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷContinue Reading

ശീതയുദ്ധം ലോകമെമ്പാടുമായി വലിയ സംഭാവനകൾ നല്‍കിയത് അപസര്‍പ്പക സാഹിത്യത്തിനാണെന്ന് പറഞ്ഞാല്‍  നിങ്ങള്‍  സമ്മതിച്ചു തരുമോ? അമേരിക്കയും റഷ്യയും നടത്തിയ ചരിത്രത്തിന്റെ ഒളിപ്പോരുകളില്‍ അക്ഷരങ്ങള്‍ക്ക് എന്ത് പങ്ക് എന്നാവും ചോദിക്കാന്‍ വരുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഇത്തിരി കഞ്ഞുനോക്കിയാല്‍ മനസ്സിലാവുക. പരസ്പരം അട്ടിമറിക്കാനും, സ്വന്തം ചേരിയിലേക്ക് പുതിയ സഖ്യങ്ങളുണ്ടാക്കാനും, ആഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടാനും, ഭൂഖണ്ഡാന്തര സൈനികതാവളങ്ങള്‍  സ്ഥാപിക്കാനുമെല്ലാം നടത്തിയ അമേരിക്കന്‍-റഷ്യന്‍  ശ്രമങ്ങള്‍ വൈറ്റ് ഹൗസിനേയും ക്രംലിന്‍കൊട്ടാരത്തെയുമെല്ലാം കൂടുതല്‍  മനുഷ്യശ്രദ്ധയിലേക്കെത്തിച്ചു. അന്താരാഷ്ട്രഉപജാപങ്ങളും സി.ഐ.എ, കെ.ജി.ബി, മൊസാദ് തുടങ്ങിയ പേരുകളുമെല്ലാം നമ്മുടെ ഗതകാലബാർബർContinue Reading