ശ്രീദേവി വർമ്മ

തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്ഥിരതാമസം.

മലയാളത്തിൽ എം എ , എം എഡ്,
ഹിന്ദിയിൽ മഹോപാധ്യായ,
സംസ്കൃതത്തിൽ പ്രാക് ശാസ്ത്രി, എന്നിവ ബിരുദങ്ങൾ.

ബ്ലോഗ് : seethaayanam.blogspot.in

കഥ, കവിത, ഫീച്ചർ എന്നിവയൊക്കെ എഴുതാറുണ്ടെങ്കിലും സഞ്ചാരസാഹിത്യത്തിലാണ് കൂടുതൽ താല്പര്യം.

മാതൃഭൂമി യാത്രാ മാസികയിൽ യാത്രാ വിവരണങ്ങൾ ഇടവിട്ട് വരാറുണ്ട്.

ചിത്തമന്ത്രണങ്ങൾ എന്ന ചെറുകഥ ഹ്രസ്വചിത്രമായി.

ദേശീയ പുരാവസ്തു വകുപ്പുമായി സഹകരിച്ച് ചിതറാലിലെ ജൈനശേഷിപ്പുകൾ എഴുതി സംവിധാനം ചെയ്തു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :
1. ഗൗരീനന്ദനം (ചെറുകഥാ സമാഹാരം , സൈകതം പബ്ലിക്കേഷൻസ്)
2. മഴമേഘങ്ങൾ പറയാതിരുന്നത് (കവിതാ സമാഹാരം, സൈകതം )
3. ചിത്തമന്ത്രണങ്ങൾ (ചെറുകഥാസമാഹാരം, കൃതി പബ്ലിക്കേഷൻസ്)
4. പന്തളം കേരള വർമ്മ ( ജീവചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് )
5. നിനവുകളുടെ കണ്ണീരാഴങ്ങൾ (കവിതാ സമാഹാരം, നന്മ ബുക്ക്സ് )

അവാർഡുകൾ:

1. ഗോവിന്ദ് രചനാ അവാർഡ് മികച്ച ചെറുകഥാ സമാഹാരത്തിന്.
2. തുഷാരം അവാർഡ് മികച്ച ചെറുകഥാ സമാഹാരത്തിന്.
3. സാഹിതി പുരസ്‌കാരം മികച്ച ചെറുകഥാ സമാഹാരത്തിന്.
4.കണിക്കൊന്ന പുരസ്‌കാരം മികച്ച യാത്രാ വിവരണത്തിന്.
5. ഗീതാഞ്ജലി പുരസ്‌കാരം ഡോക്യൂമെന്ററിയിലെ മികച്ച തിരക്കഥയ്ക്ക്.

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?” അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി .. ”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ?Continue Reading